ഈ പുറമെ കാണുന്ന തിളക്കമേ ഉള്ളു, നല്ല ബുദ്ധിമുട്ടുകൾ ഉണ്ട്, തുറന്നു പറഞ്ഞ് നമിത പ്രമോദ്

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത…

മലയാളത്തിന്റെ നായിക നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടിയാണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു, ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്, ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്,

ഇപ്പോള്‍ സിനിമയില്‍ എത്തിയതിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് നമിത. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.

ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാന്‍ ആരോടും ഇടപഴകാറില്ല.

ഇതുകാരണം എന്നോട് സംസാരിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാന്‍ പൊതുവേ റിസര്‍വ്ഡാണ്. അടുത്തു കഴിഞ്ഞാല്‍ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടമെന്നും താരം പറഞ്ഞു.സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാന്‍ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേര്‍ കൊതിച്ച് വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും എന്നും താരം വ്യക്തമാക്കി