തനി ഗുണ്ടായിസമാണ് അന്ന് രാത്രിയിൽ നടന്നത്! ദുരനുഭവം പങ്കുവെച്ചു നടി വിദ്യ ബാലൻ 

തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ, 2008 ലെ ഫിലിം ഫെയറില്‍ വച്ച് തനിക്ക്   നാ -റിയല്‍ അവാര്‍ഡ് ലഭിച്ചപോൾ ഉണ്ടായ  സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്, ഹേ യ് ബേബിയിലെ മോശം വസ്ത്രാലങ്കാരത്തിനുള്ളതായിരുന്നു അവാര്‍ഡ്. എന്നാൽ ഈ അവാര്‍ഡ് തരുമെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് തനിക്ക് തരുന്നത്  ചിന്തിച്ചത്. തന്റെ  വസ്ത്രങ്ങള്‍ തന്റെ മാത്രം തിരഞ്ഞെടുപ്പല്ല. അങ്ങനെയെങ്കില്‍ തന്റെ കോസ്റ്റിയും ഡിസൈനര്‍ക്കും സംവിധായകനുമൊപ്പമായിരിക്കണം ഈ അവാര്‍ഡ് നൽകേണ്ടതെന്ന്  താന്‍ പറഞ്ഞു

അത് പറ്റില്ലെന്ന് അവര്‍ പറഞ്ഞു.എന്നാൽ  അവാര്‍ഡ് സ്വീകരികുമ്പോൽ  താന്‍ അവരുടെ പേരുകള്‍ പരാമര്‍ശിച്ചു. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ആ രാത്രി താനാകെ തകര്‍ന്നു പോയി  . അന്ന്  ഒറ്റയ്ക്കാണെന്ന് തോന്നി. തനിക്ക് നേരെ ഗുണ്ടായിസം നടക്കുകയാണെന്ന് ആദ്യം  തോന്നി. സംശയം വേണ്ട, അത് തന്നെയായിരുന്നു. പ്രതിരോധമില്ലാതെ വന്നാല്‍ അങ്ങനെ വരും

തന്നെ മാത്രമാണ് കളിയാക്കുന്നതെന്ന് അറിഞ്ഞതോടെ ഇതില്‍ ഇനി തമാശയില്ലെന്ന് താൻ മനസിലാക്കി,മോശാനുഭവത്തെ കുറിച്ച്  നടി പറയുന്നു, തന്റെ കരിയറിലെ തന്നെ വലിയ പരാചയങ്ങളിൽ ഒന്നായിരുന്നു വിദ്യ ബാലൻ അഭിനയിച്ച ഹേ  ബേബി