മോശം വാക്കുകള്‍ ആയിരുന്നു…! വല്ലാതെ വേദനിപ്പിച്ചു..!! – വിദ്യ ബാലന്‍

തിളങ്ങിയത് കൂടുതലും ഹിന്ദി ഭാഷാ ചിത്രങ്ങില്‍ ആണെങ്കിലും മലയാളികള്‍ക്ക് എന്നും അഭിമാനമാണ് വിദ്യാ ബാലന്‍ എന്ന നടി. മലയാളി ആയിരുന്നിട്ടും ഇതരഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരം ഇനി ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് എന്ന് തിരിച്ചു…

തിളങ്ങിയത് കൂടുതലും ഹിന്ദി ഭാഷാ ചിത്രങ്ങില്‍ ആണെങ്കിലും മലയാളികള്‍ക്ക് എന്നും അഭിമാനമാണ് വിദ്യാ ബാലന്‍ എന്ന നടി. മലയാളി ആയിരുന്നിട്ടും ഇതരഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരം ഇനി ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് എന്ന് തിരിച്ചു വരും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയായ ജല്‍സയും പുറത്തിറങ്ങിയിരിക്കുകയാണ്.

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയെടുക്കുന്നത്. ആളുകള്‍ ജീവിതത്തെ നോക്കി കാണുന്ന രീതി ജല്‍സ എന്ന സിനിമ തിരുത്തി കുറിക്കും എന്നായിരുന്നു വിദ്യ ഒരിക്കല്‍ പറഞ്ഞത്. ഇപ്പോഴിതാ സിനിമ ചര്‍ച്ചയാകുന്നതിന്‍്‌റെ കൂടെ വിദ്യാ ബാലനെ തേടി വീണ്ടും പ്രശംസകള്‍ എത്തുമ്പോള്‍.. താരത്തിന്റെ തുടക്ക കാലത്ത് സിനിമ ഫീല്‍ഡില്‍ നിന്നും എത്രത്തോളം അവഗണനകള്‍ ഈ നടി നേരിട്ടിരുന്നു എന്ന കാര്യം കൂടി ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്.

Vidya Balan Image

ഇന്ന് ആരാധകരുടെ പ്രിയങ്കരിയായ, വലിയ താരമൂല്യമുള്ള നായികയാണെങ്കിലും കരിയറിന്റെ ഒരുഘട്ടത്തില്‍ നിരന്തരം അവഗണനയും വിവേചനുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇതേ കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരിക്കല്‍ തന്നെ ഒരു സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെ കുറിച്ചും, അന്ന് അവര്‍ മോശമായി തന്നെ കുറിച്ച് സംസാരിച്ചതിനെ കുറിച്ചുമാണ് താരം ഓര്‍ത്തെടുക്കുന്നത്.

vidya balan answer the question

വലിയ രീതിയില്‍ താന്‍ ബോഡി ഷെയ്മിംഗ് നേരിട്ടതിനെ കുറിച്ചാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. ഒരിക്കല്‍ ഒരു സിനിമയില്‍ നിന്നും എന്നെ മാറ്റിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ വളരെ മോശമായിരുന്നു. എന്നെ കാണാന്‍ വൃത്തികേടാണെന്ന് തോന്നിപ്പിച്ചു. ആറ് മാസത്തോളം കണ്ണാടിയില്‍ നോക്കാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്..ഒരിക്കല്‍ ദേഷ്യവും സങ്കടവും സഹിക്കാനാകാതെ താന്‍ കരഞ്ഞു കൊണ്ട് വെയിലത്ത്് നടന്നതിനെക്കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.