‘ലവ് മലയാളം സിനിമ’, മലയാളത്തിൽ ഹിറ്റ് കോമഡി രം​ഗം റീലാക്കി വിദ്യ ബാലൻ; ചിരിച്ച് ഊപ്പാടിളകി ആരാധകർ

വിദ്യാ ബാലൻ പങ്കുവെച്ച പുതിയ റീൽ ഏറ്റെടുത്ത് മലയാളികൾ. മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ പ്രശസ്തമായ രംഗമാണ് വിദ്യ ബാലൻ അനുകരിച്ചിട്ടുള്ളത്. മലയാള സിനിമകൾ ആവേശത്തോടെ കാണുകയാണെന്നും തന്റെ വേരുകളിലേക്കുള്ള തമാശ കലർന്ന അർച്ചനയാണിതെന്നും നടി ഇൻസ്റ്റയിൽ എഴുതി. ‘ലവ് മലയാളം സിനിമ’ എന്ന ഹാഷ്ടാഗിനൊപ്പമാണ് വിദ്യ റീൽസ് പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

സംഗതി വൈറലായതോടെ കമന്റുകളും നിറയുന്നുണ്ട്. കേരളത്തിൽ വേരുകളുള്ള വിദ്യ ജനിച്ചതും വളർന്നതും മുംബൈയിലാണ്. പാലക്കാടൻ തമിഴാണ് തന്റെ മാതൃഭാഷയെന്ന് വിദ്യ നേരത്തേ പറഞ്ഞിരുന്നു. അശോകൻ- താഹ കൂട്ടുക്കെട്ടിൽ 1991-ൽ റിലീസ് ചെയ്ത ചിത്രമായ ‘മൂക്കില്ലാ രാജ്യത്ത്’ ഇന്നും ചിരി നിറയ്ക്കുന്ന സിനിമയാണ്. തിലകൻ, ജഗതി. സിദ്ദിഖ്, മുകേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.