‘ഡേർട്ടി പിക്ച്ചർ’ എന്ന ചിത്രത്തിന് ശേഷം തനിക്ക് ആ ശീലത്തോടെ താല്പര്യം തോന്നി, വിദ്യ ബാലൻ  

ഡേർട്ടി പിക്ചർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തനിക്ക് പുകവലിയോട് താൽപര്യം തോന്നി നടി വിദ്യ ബാലൻ  പറയുന്നു, സിനിമയുടെ ഷൂട്ടിം​ഗിന് മുമ്പ് താൻ  പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ…

ഡേർട്ടി പിക്ചർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തനിക്ക് പുകവലിയോട് താൽപര്യം തോന്നി നടി വിദ്യ ബാലൻ  പറയുന്നു, സിനിമയുടെ ഷൂട്ടിം​ഗിന് മുമ്പ് താൻ  പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ പുകവലിക്കാറില്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ പറ്റില്ലല്ലോ. അത് നാച്ചുറലായി തന്നെ അഭിനയിക്കണം. അതിന് മടി തോന്നാൻ പാടില്ല. ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ  കഴിയില്ല വിദ്യ പറയുന്നു

പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില മോശം  ധാരണകൾ  ഉണ്ടായിരുന്നു. പുകവലിക്കാൻ താൻ പണ്ടേ ആ​ഗ്രഹിച്ചിരുന്നു. എനിക്കിത് ക്യാമറയിൽ പറയണോ എന്നറിയില്ല. പുകവലി ഞാൻ ആസ്വദിക്കുമായിരുന്നു. സി​ഗരറ്റ് ഹാനികരമല്ലെങ്കിൽഞാൻ അതിന് അഡിറ്റ് ആയേനെ, പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് ഞാൻ ഇരിക്കുമായിരുന്നു. ഡേർട്ടി പിക്ചറിന് ശേഷം ഞാൻ അടിമപ്പെട്ടു.

ദിവസം രണ്ട് മൂന്ന് സി​ഗരറ്റുകൾ താൻ വലിക്കുമായിരുന്നു. ശരിക്കും പറഞ്ഞാൽ ആ സിനിമയിലെ അഭിനയത്തോടെ താൻ ആ ശീലത്തോടെ താല്പര്യപെട്ടു നടി പറയുന്നു, സിനിമാ രം​ഗത്ത് തുടക്ക കാലത്ത് പ്രതിസന്ധികളുണ്ടായെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് വിദ്യ ബാലൻ,ദ ഡേർട്ടി പിക്ചറിൽ വിദ്യ ബാലൻ അഭിനയിച്ച പല സീനുകളും ചർച്ചയായി.  ദോ ഓർ ദോ പ്യാർ ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ സിനിമ.