Film News

അതിനെക്കുറിച്ചൊന്നും ചോദിക്കരുത് എന്ന് കാവ്യ നേരത്തെ പറഞ്ഞിരുന്നു

ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപിനൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്തോഷ നിമിഷങ്ങളിൽ പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം ഏറെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന നടിയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്. ഡാര്‍ലിങ്, ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്‍റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ഫിലിമോഗ്രഫി.

Kavya-Madhavan02

Kavya-Madhavan02

ഇപ്പോൾ മലയാളികളുടെ സുപരിചിതനായ മാറിയ വിജയ് അശോക് കാവ്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, 2000ല്‍ നടി കാവ്യ മാധവനുമായുള്ള ഒരു അഭിമുഖം നടത്തി. ഒരു അഭിമുഖ സംഭാഷകനെന്ന നിലയില്‍ ഇന്നും ഇപ്പോഴും അത് വിലമതിക്കുന്നു. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ അന്ന് അഭിമുഖം നടത്തിയത്. കമ്പ്യൂട്ടറുകളെക്കുറിച്ചോ ഇമെയിലുകളെക്കുറിച്ചോ ഒന്നും ചോദിക്കരുതെന്ന് ആദ്യം കാവ്യ തുറന്നു പറഞ്ഞിരുന്നു. കേരളത്തില്‍ അപ്പോള്‍ ഇന്റര്‍നെറ്റ് ട്രെന്‍ഡ് ആകുന്നേയുള്ളൂ. അന്ന് ആ അഭിമുഖം കഴിഞ്ഞു. ഒരു ഫ്രീ വീല്‍ ചാറ്റായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ല്‍ കാവ്യയുടെ ആകാശവാണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. അതിശയകരമെന്നു പറയട്ടെ, കാവ്യ എന്നെ ഓര്‍ത്തെടുത്തു. മാത്രമല്ല ഞങ്ങളുടെ അന്നത്തെ അഭിമുഖം ഓര്‍ക്കുകയും ചെയ്തു അന്ന് ഞാൻ ഞെട്ടിപ്പോയി എന്നാണ് വിജയ് പറയുന്നത്.

Kavya Madhavan2

Kavya Madhavan2

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് നടിയെ തേടിവന്നിട്ടുണ്ട്. സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009-ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011-ൽ ഇവർ‍ വേര്‍പിരിഞ്ഞു.2016-ൽ ജനപ്രിയനായകൻ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹവുമൊക്കെ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. തന്‍റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്‍റെ ജീവിതത്തിലും ഒന്നിച്ച കാഴ്ച ആരാധകര്‍ അടക്കം ഏവരും ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്തും അതിന് ശേഷവും ഇവരൊരുമിച്ചുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നതാണ്.

Trending

To Top