സിനിമയിൽ വന്നിട്ട് വർഷങ്ങളായി എന്നിട്ടും മറ്റുള്ളവർക്ക് കൊടുക്കുന്ന സ്ഥാനം പോലും ഇന്നേ വരെ ലഭിച്ചിട്ടില്ല, ബാബുരാജ് പറയുന്നു

രണ്ടരപതിറ്റാണ്ട് കൊണ്ട് മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്.ആദ്യത്തെ കാലഘട്ടത്തിൽ ഏറ്റവും കരുത്തനായ വില്ലനായിയാണ് താരം സിനിമയിൽ തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ്…

Baburaj01

രണ്ടരപതിറ്റാണ്ട് കൊണ്ട് മലയാള സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്.ആദ്യത്തെ കാലഘട്ടത്തിൽ ഏറ്റവും കരുത്തനായ വില്ലനായിയാണ് താരം സിനിമയിൽ തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്.

Baburaj1
Baburaj1

അതെ പോലെ തന്നെ മലയാളികൾക്ക് എന്നെന്നും പ്രിയങ്കരായ  താര ജോഡികളാണ് വാണി വിശ്വനാഥും ബാബുരാജു൦. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വാണിയും ബാബുരാജ്ഉം ഒന്നിച്ച് അഭിനയിച്ചത് എങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. പ്രണയിച്ച് വിവാഹം കഴിച്ച വാണിയും ബാബുരാജ്ഉം ഇപ്പോൾ തങ്ങളുടെ മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.അതെ പോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഏത് കഥാപാത്രവും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ബാബുരാജ് എന്ന നടന്റെ മികവ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തില്‍ വരെ എത്തി നില്‍ക്കുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലെ ഉയര്‍ച്ചയെ കുറിച്ചും താഴ്ചകളെ കുറിച്ചും മനസ് തുറക്കുകയാണ് താരം.

Baburaj2
Baburaj2

മലയാള സിനിമാ ലോകത്ത് രണ്ടര പതിറ്റാണ്ടായി വളരെ സജീവമാണ്. പക്ഷെ എന്നാൽ  ഒരു പ്രത്യേക സ്ഥാനം എനിക്ക് അവിടെയില്ല. ഓരോ സീസണ്‍ കഴിയുമ്പോൾ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്.മുകളിലേക്ക് രണ്ട് സ്റ്റെപ്പ് കയറുമ്പോൾ ഉടൻ തന്നെ താഴേക്ക് അഞ്ചു സ്റ്റെപ്പ് ചവിട്ടി താഴ്ത്തും.അത് കൊണ്ട് ഒക്കെ തന്നെ അങ്ങനെ കാണിക്കുന്നതിനോട് ഒരു പരാതിയും പരിഭവവുമില്ല. കുറെ ഏറെ വർഷം ഗുണ്ട എന്ന കഥാപാത്രം ചെയ്തു.അതിന് ശേഷം പിന്നീട് ഏറ്റവും ചെറിയ കഥാപാത്രങ്ങൾ ചെയ്തു.ജീവിതത്തിൽ ഞാൻ പോലും പ്രതീക്ഷിക്കാതെയാണ് കോമഡി കഥാപാത്രങ്ങൾ ചെയ്തത്.പിന്നീട് സ്വഭാവ നടനായും അഭിനയിക്കാൻ കഴിഞ്ഞു.അഭിനയ ലോകത്ത് ആരോഗ്യമുള്ള കാലത്തോളം ഉണ്ടാകും. കോമഡിയോ വില്ലത്തരമോ എന്തൊക്കെയാലും ശരി  അത് നന്നായാല്‍ ചെയ്താൽ മാത്രമേ പ്രേക്ഷകർ ഏറ്റെടുക്കൂ.അതെ പോലെ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സിനിമയിൽ രണ്ട് കഥാപാത്രങ്ങൾ ചെയ്യുക  എന്നത്.അതിൽ ഒന്ന് കോമഡിയും രണ്ട് വില്ലനുമാണ്.ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ സ്വപ്നം ബാബുരാജ് വ്യക്തമാക്കുന്നു.