ഓണ്‍സ്‌ക്രീന്‍ പ്രണയം സഫലമാകുന്നു!!! വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹം ഫെബ്രുവരിയില്‍

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിവാഹം സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തെന്നിന്ത്യയിലെ ജനപ്രിയ ജോഡികളാണ് രശ്മികയും വിജയിയും. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതിന്റെയും ചിത്രങ്ങള്‍ എപ്പോഴും…

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വിവാഹം സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തെന്നിന്ത്യയിലെ ജനപ്രിയ ജോഡികളാണ് രശ്മികയും വിജയിയും. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതിന്റെയും ചിത്രങ്ങള്‍ എപ്പോഴും സോഷ്യലിടത്ത് വൈറലാകാറുണ്ട്. എന്നാല്‍ പ്രചരണങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ താരവിവാഹത്തിനെ കുറിച്ചാണ് സോഷ്യലിടത്ത് നിറയുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ന്യൂസ് 18 തെലുങ്കാണ് താര വിവാഹത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.

ഫെബ്രുവരി രണ്ടാം വാരത്തില്‍ വിജയ്യുടേയും രശ്മികയുടേയും വിവാഹനിശ്ചയം നടക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഒരു സില്‍വര്‍ സ്‌ക്രീന്‍ പ്രണയം സാഫല്യത്തിലെത്തും. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം ഗീത ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിത്രത്തിലെ കെമിസ്ട്രി സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീടെത്തിയ ഡിയര്‍ കോമറേഡ് എന്ന ചിത്രവും താരജോഡികളെ ഹിറ്റാക്കിമാറ്റി.

അതേസമയം ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിലാണ് രശ്മിക ഇത്തവണ ദീപാവലി ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാലിദ്വീപില്‍ ഒന്നിച്ച് അവധിക്കാലം ആഘോഷിച്ചതിന്റെയും ചിത്രങ്ങള്‍ ആരാധകലോകം ഏറ്റെടുത്തിരുന്നു.