‘വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്’!! മികച്ച നടന് കിട്ടിയ ആദ്യ പുരസ്‌കാരം ലേലം ചെയ്ത് പണം പാവങ്ങള്‍ക്ക് കൊടുത്തു- വിജയ് ദേവരകൊണ്ട

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരകൊണ്ട. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നിലാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ലഭിച്ച പുരസ്‌കാരം വിറ്റ് നിര്‍ധനര്‍ക്ക് നല്‍കിയെന്നാണ് താരം പറയുന്നത്.…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരകൊണ്ട. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നിലാണ് താരം. ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ലഭിച്ച പുരസ്‌കാരം വിറ്റ് നിര്‍ധനര്‍ക്ക് നല്‍കിയെന്നാണ് താരം പറയുന്നത്. താരത്തിന്റെ പുതിയ ചിത്രം ഫാമിലി സ്റ്റാറിന്റെ പ്രൊമോഷനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

പുരസ്‌കാരങ്ങളിലൊന്നും തനിക്ക് താല്‍പര്യമില്ലെന്ന് വിജയ് പറയുന്നു. സര്‍ട്ടിഫിക്കറ്റുകളോടും പുരസ്‌കാരങ്ങളോടൊന്നും തനിക്ക് അത്ര താത്പര്യമില്ലെന്നും താരം പറയുന്നു. ചില പുരസ്‌കാരങ്ങള്‍ ഓഫീസിലുണ്ടാവും. മറ്റു ചിലത് അമ്മ എടുത്തുവെച്ചിട്ടുണ്ട്. കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു. വിജയ് ദേവരകൊണ്ടയ്ക്ക് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ച അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വാങ്കയാണ്.

Vijay Deverakonda

എനിക്ക് മികച്ച നടന് കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാര ശില്പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു തുകയും ലഭിച്ചു. അത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തെന്നും താരം പറഞ്ഞു. വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഇങ്ങനെ ചെയ്യുന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായികയവുന്നത് ഏപ്രില്‍ അഞ്ചിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. ഷാലിനി പാണ്ഡെയായിരുന്നു ചിത്രത്തില്‍ നായികയായത്.