വാക്ക് പാലിച്ച് വിജയ് ദേവരകൊണ്ട!!! ആരാധകരെ സൗജന്യമായി മണാലിയിലേക്ക് അയച്ച് താരം

ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരകൊണ്ട. ആരാധകരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്ന താരം കൂടിയാണ് വിജയ്. എല്ലാ വര്‍ഷവും താരം ആരാധകര്‍ക്കായി സര്‍പ്രൈസുകളും ഒരുക്കാറുണ്ട്. തന്റെ ആരാധകര്‍ക്കായി താരം എല്ലാവര്‍ഷവും സൗജന്യ ടൂര്‍…

ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ വിജയ് ദേവരകൊണ്ട. ആരാധകരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്ന താരം കൂടിയാണ് വിജയ്. എല്ലാ വര്‍ഷവും താരം ആരാധകര്‍ക്കായി സര്‍പ്രൈസുകളും ഒരുക്കാറുണ്ട്. തന്റെ ആരാധകര്‍ക്കായി താരം എല്ലാവര്‍ഷവും സൗജന്യ ടൂര്‍ സമ്മാനിക്കാറുണ്ട്. ആ പതിവ് വിജയ് ഇത്തവണയും തെറ്റിച്ചിട്ടില്ല.

താരം വാഗ്ദാനം ചെയ്ത സ്വപ്‌ന യാത്ര യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇത്തവണ മണാലിയിലേക്കാണ് യാത്ര ഓഫര്‍ ചെയ്തത്. തന്റെ 100 ആരാധര്‍ക്ക് മണാലി യാത്ര സമ്മാനിച്ചിരിക്കുകയാണ് യുവതാരം. ആരാധകര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് വിജയ് സന്തോഷ വാര്‍ത്തയറിയിച്ചത്.

ഈ വര്‍ഷത്തെ ആദ്യ ബാച്ചാണ് ഇപ്പോള്‍ മണാലിക്ക് പോയിരിക്കുന്നത്. ആവേശ ഭരിതരായ ആരാധകരുടെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ ഒന്നിച്ച് യാത്ര ചെയ്യുകയാണ്.

2017 മുതലാണ് ക്രിസ്മസ് – ന്യൂയര്‍ സമയങ്ങളില്‍ താരം ആരാധകര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയ പോളിലൂടെയാണ് താരം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലം കണ്ടുപിടിച്ചത്. സൗജന്യ ടൂര്‍ മാത്രമല്ല, ആരാധകര്‍ക്കായി താരം പൈസയും സമ്മാനിക്കാറുണ്ട്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് 100 ആരാധകര്‍ക്ക് താരം 10000 രൂപ വീതം സമ്മാനിച്ചിരുന്നു.

വിജയ് ദേവരകൊണ്ടയുടെ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രം’ഖുശി’യാണ്. സമാന്തയാണ് ചിത്രത്തില്‍ നായികയാവുന്നത്. വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഖുശി. ‘മഹാനടി’യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്.