തിരിച്ചുവരവോ ? അതിന് ഞാൻ എവിടെയും പോയില്ലല്ലോ! : വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലെ സൂപ്പർ നായകൻ മാരിൽ ഓരാളാണ്. എന്നാൽ ലൈഗറിന് ശേഷം താരത്തിന്റെ പ്രൊഫൈൽ കുറച്ച് താഴ്ന്നിരിക്കുകയാണ്. അതിനാൽ തന്നെ പുതിയ പല ചിത്രങ്ങളിൽ നിന്നും താരത്തെ ഓഴിവാക്കി എന്ന…

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലെ സൂപ്പർ നായകൻ മാരിൽ ഓരാളാണ്. എന്നാൽ ലൈഗറിന് ശേഷം താരത്തിന്റെ പ്രൊഫൈൽ കുറച്ച് താഴ്ന്നിരിക്കുകയാണ്. അതിനാൽ തന്നെ പുതിയ പല ചിത്രങ്ങളിൽ നിന്നും താരത്തെ ഓഴിവാക്കി എന്ന വാർത്തകൾ പലതും വന്നിരുന്നു. വലിയ ഹൈപ്പിൽ എത്തിയ ലൈഗർ ബോക്‌സോഫിസിൽ വേണ്ടത്ര വിജയിച്ചില്ല എന്നു തന്നെ പറയാം.

അടുത്തിടെ ഒരു ഫാൻ പരിപാടിയിൽ പങ്കെടുത്ത വിജയ് ദേവരകൊണ്ട പറഞ്ഞത് ഇങ്ങനെയാണ്, ഞാൻ എവിടെ പോയാലും എന്റെ ആരാധകർ പറഞ്ഞുകൊണ്ടേയിരിക്കും, ‘അണ്ണാ നീ ഒരു തിരിച്ചുവരവ് നൽകണം.ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ എവിടെയും പോയിട്ടില്ല, ഞാൻ ഇവിടെയുണ്ട്!’ എന്നാണ് താരം പരിപാടിയിൽ പറഞ്ഞത്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.


നാടകങ്ങളിലൂടെയാണ് വിജയ അഭിനയ രംഗത്തേക്ക് എത്തുന്നത്. രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ വിജയ് ദേവരകൊണ്ട ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. യെവടെ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി.കൾട്ട് ക്ലാസിക് ചിത്രമായ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ ഏറെ പ്രശസ്തനാക്കിയത്