‘ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‍വില്ല, പക്ഷേ മോദിയെയും സുരേഷേട്ടനെയും അണ്ണാമലൈയെയും വലിയ ഇഷ്ടം’

ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‍വില്ലെന്ന് ഗായകൻ വിജയ് മാധവ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി ​ഗാനം ചിട്ടപ്പെടുത്തിയതോടെ വിജയ്…

ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‍വില്ലെന്ന് ഗായകൻ വിജയ് മാധവ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി ​ഗാനം ചിട്ടപ്പെടുത്തിയതോടെ വിജയ് സംഘി ആണെന്നുള്ള പ്രചാരണങ്ങളും ഉണ്ടായി. ഇതിന് മറുപടി പറയുകയായിരുന്നു വിജയ്. താങ്കൾ ഒരു സംഘിയാണോ, പറയൂ മിസ്റ്റർ വിജയ് മാധവ് എന്ന ദേവികയുടെ ചോദ്യത്തോടാണ് വിജയ് മറുപടി നൽകുന്നത്.

‘എനിക്ക് അങ്ങനെ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് ഒന്നും ഒരു ചായ്‌വും ഇല്ല. പക്ഷെ മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്. അതേപോലെ തന്നെ സുരേഷേട്ടനെയും. നമുക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും അടുപ്പവും ഉള്ള ആളാണ് സുരേഷേട്ടൻ. പിന്നെ ഇപ്പോൾ മൂന്നാമത് ഒരാൾ കൂടിയുണ്ട് തമിഴ്നാട്ടിലെ, അണ്ണാമലൈ. അദ്ദേഹത്തെയും എനിക്ക് വലിയ ഇഷ്ടമാണ്. ഇതെല്ലാം കഷ്ടകാലത്തിനു ഒരു പാർട്ടിയും. അപ്പോൾ സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്’ – വിജയ് മാധവ് പറയുന്നു.

‘വളരെ മൃഗീയമായ രീതിയിൽ ആണ് കമന്റുകൾ ഇടുന്നത്. മറുപടി കൊടുക്കാൻ അറിയാം. പക്ഷെ അങ്ങനെ റിപ്ലൈ കൊടുത്താൽ നമ്മളെ ഇഷ്ടപെടുന്ന ആളുകളെ വെറുപ്പിക്കണ്ട എന്ന് വച്ചാണ്. രാഷ്‌ട്രീയം തീർത്തും വ്യക്തിപരമാണ്. നമ്മൾ ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ പാടില്ല എന്നാണ് വിശ്വാസം. നല്ല വ്യക്തികൾ നല്ലതു ചെയ്യും എന്നാണ് എന്റെ വിശ്വാസം. ഒരു വീട്ടിൽ തന്നെ അച്ഛനും അമ്മയും നല്ലത് ആണെങ്കിലും മക്കൾ മോശമായി പോകാറില്ലേ. അതിന് കുടുംബക്കാരെ പറയാൻ ആകുമോ. എല്ലാവർക്കും ബേസിക്ക് സൗകര്യങ്ങൾ കിട്ടണം. അതിന് ആര് സഹായിക്കുന്നോ അവരെ പിന്തുണയ്‌ക്കും’ – വിജയ് കൂട്ടിച്ചേർത്തു.