കോടികളുടെ കിലുക്കവുമായി മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക്; പ്രധാന കാര്യം മാത്രം സർപ്രൈസ്, വിവരങ്ങളിതാ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായി മാറി ചരിത്രം കുറിച്ച മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി…

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായി മാറി ചരിത്രം കുറിച്ച മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിലേക്ക് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും. ഇതരഭാഷ ട്രെയിലറുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ചിത്രം എന്ന് ഒടിടിയിൽ എത്തുമെന്ന് മാത്രം ഹോട്സ്റ്റാർ പുറത്ത് വിട്ടിട്ടില്ല.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി. ഫെബ്രുവരി 22 നായിരുന്നു റിലീസ്. ആ​ദ്യ ദിനം മുതൽ മികച്ച അഭിപ്രായം നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. കേരളത്തെക്കാൾ തമിഴ്നാട്ടിലാണ് മഞ്ഞുമ്മൽ തരം​ഗം ആഞ്ഞടിച്ചത്.