വിജയ് അഭിനയിക്കുന്ന അവസാന ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം കൂടുതൽ! ഇത് ഇന്ത്യൻ സിനിമയുടെ ഉയർന്ന പ്രതിഫലം 

നടൻ വിജയ് ഇനിയും അഭിനയിക്കുന്നില്ല എന്നും നടൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചുവെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായ സംഭവമായിരുന്നു, ദളപതി 69 ആണ് വിജയുടെ അവസാന ചിത്രം എന്നത് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്, ഇപ്പോൾ…

നടൻ വിജയ് ഇനിയും അഭിനയിക്കുന്നില്ല എന്നും നടൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചുവെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറലായ സംഭവമായിരുന്നു, ദളപതി 69 ആണ് വിജയുടെ അവസാന ചിത്രം എന്നത് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്, ഇപ്പോൾ ചിത്രത്തിന് വേണ്ടി നടൻ വമ്പൻ പ്രതിഫലമാണ് വാങ്ങിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്, ഈ ചിത്രത്തിന് നടൻ വാങ്ങുന്നത് 250 കോടി രൂപയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ

തെലുങ്കിലെപ്രമുഖ  നിർമ്മാണ കമ്പിനി യിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംവിധാനം ചെയ്യുന്നത് സംവിധായകൻ h  വിനോദ് ആണ്. എന്നാൽ ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന ഈ പ്രതിഫലം ഇന്ത്യൻ സിനിമയുടെ തന്നെ വമ്പൻ പ്രതിഫലമാണെന്നാണ് റിപോർട്ടുകൾ. ഇപ്പോൾ താരം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്,

ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനായി നടൻ വിജയ് കേരളത്തിൽ എത്തുകയും നിരവധി ആരാധക വൃന്ദം അദ്ദേഹത്തിന് വമ്പൻ സ്വീകരണം നൽകുകയും ചെയ്യ്തിരുന്നു, കേരളത്തിലും, തമിഴ് നാട്ടിലും ഒരുപാട് ആരാധകരുള്ള നടൻ ആണ് വിജയ്