ഭൂചലനം നേരിട്ട് അനുഭവിച്ചു!!! ലിയോ ടീം

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. ജമ്മുകശ്മീരിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ കശ്മീരിലും ഉണ്ടായിരുന്നു. അതോടെ ആരാധകലോകം ടെന്‍ഷനിലായിരുന്നു. ഇപ്പോഴിതാ തങ്ങള്‍ സരുക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ്…

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ.
ജമ്മുകശ്മീരിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ കശ്മീരിലും ഉണ്ടായിരുന്നു. അതോടെ ആരാധകലോകം ടെന്‍ഷനിലായിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ സരുക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ് ടീം ലിയോ.
ഭൂചലനം തങ്ങള്‍ നേരിട്ട് അനുഭവിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലിയോയുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം പങ്കുവച്ചത്.

ഞങ്ങള്‍ സുരക്ഷിതരായിരിക്കുന്നുവെന്നാണ് ടീമിന്റെ ടീറ്റ്. ചന്ദ്രമുഖി എന്ന ചിത്രത്തിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറു വീഡിയോയും പങ്കുവച്ചാണ് ടീം വീഡിയോ പങ്കുവച്ചത്. തങ്ങള്‍ അനുഭവിച്ചതിന്റെ വിവരണമെന്നാണ് തോന്നുന്നത്.

വിജയിയും ലോകേഷ് കനകരാജും മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, മിഷ്‌കന്‍, ഗൗതം മേനോന്‍, അര്‍ജുന്‍, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.