അവള്‍ എനിക്ക് മകളെ പോലെയാണ്, കാമുകനാവാന്‍ പറ്റില്ല!! കൃതി ഷെട്ടിയോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യയിലെ പ്രിയ താരങ്ങളാണ് നടന്‍ വിജയ് സേതുപതിയും നടി കൃതി ഷെട്ടിയും. ഇരുവരും പ്രധാന കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രമായിരുന്നു 2021ലിറങ്ങിയ ‘ഉപ്പെണ്ണ’. ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ്…

തെന്നിന്ത്യയിലെ പ്രിയ താരങ്ങളാണ് നടന്‍ വിജയ് സേതുപതിയും നടി കൃതി ഷെട്ടിയും. ഇരുവരും പ്രധാന കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രമായിരുന്നു 2021ലിറങ്ങിയ ‘ഉപ്പെണ്ണ’. ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് വിജയ് സേതുപതി ഇപ്പോള്‍.

‘ഉപ്പെണ്ണ’യുടെ വിജയത്തിന് ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ നായകനാവാന്‍ വിജയ് സേതുപതി വിസ്സമ്മതിക്കുകയായിരുന്നു. അതിന്റെ കാരണമാണ് വിജയ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഒരു സിനിമയില്‍ മകളായി അഭിനയിച്ച താരത്തിന്റെ കൂടെ അടുത്ത ചിത്രത്തില്‍ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് താരം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. അതാണിപ്പോള്‍ വീണ്ടും വൈറലാകുന്നത്.

വിജയ് സേതുപതി അച്ഛനും കൃതി മകളുമായെത്തിയ ‘ഉപ്പെണ്ണ’ വന്‍ വിജയമായിരുന്നു. മാത്രമല്ല മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിരുന്നു. എന്നാല്‍ ഉപ്പെണ്ണയ്ക്കു ശേഷം ഇരുവരും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല.

ഉപ്പെണ്ണ എന്ന സിനിമയില്‍ കൃതിയുടെ അച്ഛന്റെ വേഷമാണ് ഞാന്‍ ചെയ്തത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഞാന്‍ തമിഴില്‍ മറ്റൊരു സിനിമയില്‍ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായിക കൃതി ഷെട്ടിയായിരുന്നു. നായികയുടെ ഫോട്ടോ എന്നെ കാണിച്ചു, ഞാന്‍ നോക്കിയപ്പോള്‍ അത് കൃതി ആണ്.

ഉടന്‍ തന്നെ ഞാന്‍ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, അടുത്ത് ഒരു തെലുങ്ക് സിനിമ ഞാന്‍ അവളുടെ അച്ഛനായി ചെയ്തതാണ്. ഇനി അവളുടെ കാമുകനായി ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കണമെന്ന് താരം പറഞ്ഞു. കൃതി എനിക്ക് മകളെപോലെയാണ്, അവളുടെ കാമുകനാവാന്‍ തനിക്കു പറ്റില്ലെന്ന് താരം പറയുന്നു.
vijaysethupathy
ഉപ്പെണ്ണയുടെ ക്ലൈമാക്സില്‍ ഞങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തില്‍ കൃതിയ്ക്ക് ശരിയ്ക്ക് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. അവള്‍ വല്ലാതെ ആശയക്കുഴപ്പത്തിലായിരുന്നു.

എത്ര ശ്രമിച്ചിട്ടും ആ രംഗം അവള്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകന്‍ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ ചെയ്‌തോളൂ.. അങ്ങനെയാണ് അവള്‍ ആ രംഗം നന്നായി ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.