ഷാരൂഖ് ഖാന്‍ സാറിന് ആശംസകള്‍!! പത്താന്‍ ട്രെയിലര്‍ പങ്കുവച്ച് വിജയ്

ബോളിവുഡ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ്
പത്താന്‍. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെയിലും പത്താന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം വിജയ്. പത്താന്റെ ട്രെയ്ലര്‍ പങ്കുവെച്ചാണ് വിജയ് ചിത്രത്തിന് പിന്തുണയറിച്ചത്. ട്വിറ്ററിലൂടെയാണ് വിജയ് ഷാരൂഖ് ഖാന്‍ സാറിനും പത്താന്റെ മറ്റു ടീമംഗങ്ങള്‍ക്കും ആശംസകള്‍ എന്നും പറഞ്ഞ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചത്.

പത്താനിലെ ബേഷറം രംഗ് എന്ന പാട്ടു രംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ചിത്രം വിവാദമാക്കിയത്. ദീപികയുടെ കാവി വസ്ത്രമാണ് സംഘപരിവാര്‍ വിവാദമാക്കിയത്.

ദീപികയുടെ വസ്ത്രധാരണം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നെന്നായിരുന്നു ആരോപണം. പ്രതിഷേധക്കാര്‍ഷാറൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചു. ഷാരൂഖിനെതിരെ വധഭീഷണിയും നിറഞ്ഞിരുന്നു.

വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ചിത്രത്തിലെ ബിക്കിനിയുടെ ക്ലോസപ്പ് ഒഴിവാക്കാനാണ് നിര്‍ദേശിച്ചത്. അതിനിടെയാണ് വിജയ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത് ശ്രദ്ധേയമാകുന്നത്. ഈ മാസം 25 നാണ് പത്താന്‍ തിയറ്ററുകളിലെത്തുന്നത്. ദീപികയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ട്രെയ്ലറും വൈറലായിരിക്കുകയാണ്.