വാരിസ്- തുനിവ് പോരാട്ടം!!! പാലഭിഷേകവും അതി രാവിലെത്തെ ഷോയും വേണ്ട,നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

പൊങ്കലിന് തമിഴകത്ത് വിജയ്-അജിത്ത് നേര്‍ക്ക് നേര്‍ പോരാട്ടമാണ്. വിജയ് ചിത്രം വാരിസും അജിത്തിന്റെ തുനിവും നാളെ തിയ്യേറ്റിലേക്കെത്തുകയാണ്. അജിത്ത്-വിജയ് ചിത്രങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ആഹ്ലാദ കൊടുമുടിയിലാണ് ആരാധകര്‍. അതേസമയം ചിത്രങ്ങളുടെ റിലീസിന് പതിവില്ലാത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്…

പൊങ്കലിന് തമിഴകത്ത് വിജയ്-അജിത്ത് നേര്‍ക്ക് നേര്‍ പോരാട്ടമാണ്. വിജയ് ചിത്രം വാരിസും അജിത്തിന്റെ തുനിവും നാളെ തിയ്യേറ്റിലേക്കെത്തുകയാണ്. അജിത്ത്-വിജയ് ചിത്രങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ആഹ്ലാദ കൊടുമുടിയിലാണ് ആരാധകര്‍. അതേസമയം ചിത്രങ്ങളുടെ റിലീസിന് പതിവില്ലാത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

അജിത്തിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി എച്ച്.വിനോദ് ഒരുക്കുന്ന ചിത്രമാണ് തുനിവ്. വിജയിയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് താരങ്ങളും ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

നാളെ പുലര്‍ച്ചെയാണ് ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തുന്നത്. അതി രാവിലെയുള്ള ഷോകള്‍ക്ക് അനുമതി നല്‍കരുതെന്നും നടന്മാരുടെ ചിത്രങ്ങള്‍ക്കും കട്ട് ഔട്ടുകള്‍ക്കും മേല്‍ പാലഭിഷേകം നടത്താന്‍ അനുവദിക്കരുതെന്നുമാണ് തമിഴ്നാട് സിനിമാ, ജലസേചന ജോയിന്റ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.

എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ജനുവരി ഒമ്പതിനാണ് ജോയിന്റ് കമ്മീഷണര്‍ എസ് സെന്താമരൈ ഉത്തരവ് അയച്ചത്. ജനുവരി 13,14,15,16 തിയതികളില്‍ മാത്രമാകും ഈ നിയന്ത്രണങ്ങള്‍ ബാധമാകുക.

എന്നാല്‍ ഈ ദിവസങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. താരങ്ങളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും തിയറ്ററുകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്നതിനും ഉത്തരവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് മേല്‍ ടിക്കറ്റിന് ഈടാക്കുന്നുണ്ടെങ്കിലും തിയറ്ററില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടാലും പൊലീസ് അറിയിക്കണമെന്നും ഉത്തരവ്് പറയുന്നു.

13-ാം തിയതി മുതല്‍ 16 വരെ പുലര്‍ച്ച നാല് മണിക്കും അഞ്ച് മണിക്കുമുള്ള ഷോകള്‍ പാടില്ലെന്നാണ് ഉത്തരവ്. കരിഞ്ചന്തയില്‍ 2000 രൂപക്ക് വരെയാണ് ഇരുസിനിമകളുടേയും ടിക്കറ്റുകള്‍ വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുനിവ് നാളെ പുലര്‍ച്ചെ ഒരു മണിക്കും വാരിസ് രാവിലെ നാല് മണിക്കുമാണ് തിയ്യേറ്ററിലെത്തുന്നത്. ഇതിന് മുന്‍പ് വീരവും ജില്ലയുമാണ് ഒന്നിച്ച് തിയ്യേറ്ററിലെത്തിയ
അജിത്ത് – വിജയ് ചിത്രം.