ഇഷ്ടമുള്ള വേഷം ചെയ്യണമെന്ന് വാശി പിടിച്ചാൽ പിന്നെ വീട്ടിൽ ഇരുന്നാൽ മതിയാകും, വിജയ രാഘവൻ  

അഭിനയ ജീവിതത്തിൽ അമ്പതുവർഷം പൂർത്തിയാകുന്ന നടൻ വിജയ രാഘവൻ ഇപ്പോൾ പൂക്കാലം  എന്ന ചിത്രത്തിലൂടെ ഒരു അപ്പൂപ്പന്റെ വേഷത്തിൽ എത്തുകയാണ്, താരത്തിന്റെ 100  വയസുള്ള ആ അപ്പൂപ്പൻ വേഷ൦ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്,…

അഭിനയ ജീവിതത്തിൽ അമ്പതുവർഷം പൂർത്തിയാകുന്ന നടൻ വിജയ രാഘവൻ ഇപ്പോൾ പൂക്കാലം  എന്ന ചിത്രത്തിലൂടെ ഒരു അപ്പൂപ്പന്റെ വേഷത്തിൽ എത്തുകയാണ്, താരത്തിന്റെ 100  വയസുള്ള ആ അപ്പൂപ്പൻ വേഷ൦ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഇപ്പോൾ താരം തന്റെ അര  നൂറ്റാണ്ടു പങ്കിട്ട സിനിമ ജീവിതത്തെ കുറിച്ച് തുറന്നു പറയുകാണ്. പൂക്കാലം  എന്ന ചിത്രത്തിലെ അപ്പൂപ്പൻ വേഷം താൻ ഒരുപാടു ഇഷ്ടത്തോടെ ആണ് സ്വീകരിച്ചത്.

കൊട്ടാരക്കര ശ്രീധരൻ നായർ അരനാഴിക എന്ന ചിത്രത്തിൽ 90 വയസുള്ള വ്യക്തിയായി അഭിനയിച്ചു, പിന്നെ രൗദ്ര്യത്തിലും, പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രങ്ങളിലും താൻ വയസായ രീതിയിൽ അഭിയിച്ചിരുന്നു. എനിക്ക് പക്ഷെ 100 വയസുള്ള ആളുടെ കാര്യങ്ങൾ എങ്ങനെ ചെയ്യുമെന്ന് അറിയില്ല പിന്നീട് അതെ വയസിലുള്ള ആളിനെ കണ്ടാണ് ഞാൻ ഈ ചിത്രത്തിൽ അഭിയിച്ചിരിക്കുന്നത്. കഥ പാത്രത്തിനു വേണ്ടി പത്തുകിലോ കുറച്ചിരുന്നു, ഈ അപ്പൂപ്പൻ വേഷംത്തിനു  മേക്കപ്പ് ചെയ്യാൻ കുറഞ്ഞത് നാല് മണിക്കൂറോളം വേണ്ടി വന്നു.

അഭിനയത്തിൽ എന്റെ ഗുരു അച്ഛൻ ആണ്, നല്ല കഥാപാത്രങ്ങൾ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് പറഞ്ഞാൽ വീട്ടിൽ ഇരിക്കാൻ മാത്രമേ സാധിക്കൂ. എനിക്ക് അഭിനയം ഒരു ജോലിയാണെന്നുള്ള അറിവുണ്ട്, തീർത്തും കുഴപ്പം പിടിച്ച വേഷങ്ങൾ ആണെങ്കിൽ മാത്രമേ ഞാൻ നോ പറയാറുള്ളൂ, സിനിമകളുടെ വേഷങ്ങളിൽ ഞാനൊട്ടും സെലക്ടീവ് അല്ല വിജയ രാഘവൻ പറയുന്നു.