മണിരത്‌നത്തിനൊപ്പം സിനിമ ചെയ്യുന്നത്, യുദ്ധത്തിന് പോകുന്നത് പോലെ കഷ്ടമാണ്..! – വിക്രം

സംവിധായകന്‍ മണിരത്‌നത്തിന്റെ മറ്റൊരു മാജിക്ക് കാണാന്‍ ആയി സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് തീയറ്ററുകളില്‍ എത്തുന്ന പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ പൊടിപൊടിയ്ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി…

സംവിധായകന്‍ മണിരത്‌നത്തിന്റെ മറ്റൊരു മാജിക്ക് കാണാന്‍ ആയി സിനിമാ പ്രേമികള്‍ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് തീയറ്ററുകളില്‍ എത്തുന്ന പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ പൊടിപൊടിയ്ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ ടീമിന്റെ ഫോട്ടോകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്..

സിനിമയെ കുറിച്ച് സിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ച് എത്തുന്ന വിക്രം പറഞ്ഞ വാക്കുകളും വൈറലാകുന്നു. മണിരത്‌നം എന്ന സംവിധായകന് ഒപ്പം ഒരു സിനിമ ചെയ്യുക എന്ന് വെച്ചാല്‍ അതൊരു പോരിന് പോകുന്നത് പോലെയാണെന്നാണ് വിക്രം പറഞ്ഞത്.. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്.. രാവണന്‍ എന്ന മണിരത്‌നം സംവിധാനം ചെയ്ത ചിത്രം എന്റെ സിനിമാ കരിയറിലെ തന്നെ വളരെ ബുദ്ധിമുട്ട് നിറഞ്ഞ കഥാപാത്രം ആയിരുന്നു. മണിരത്‌നം സിനിമ ചെയ്യുന്നത് ഒരു യുദ്ധത്തിന് പോകുന്നത് പോലെയാണ്..

അപ്പോള്‍ ഒരു പോര്‍പടം തന്നെ എടുത്താലോ.. എന്നാണ് വിക്രം പൊന്നിയിന്‍ സെല്‍വനെ കുറിച്ച് പറഞ്ഞത്. ഈ സിനിമ ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കഷ്ടം ആയിരുന്നു എന്നാണ് വിക്രം വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് തന്നെ പറയണം.. പക്ഷേ… എല്ലാവരുടേയും കഷ്ടപ്പാടില്‍ നിന്ന് നല്ലൊരു സിനിമ പിറവി എടുത്തെന്ന് ഓര്‍ക്കുമ്പോള്‍ അത് വളരെ സന്തോഷം തരുന്ന ഒരു അനുഭൂതിയാണ്..

അതുകൊണ്ട് ഈ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു എന്നും വിക്രം പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി കല്‍ക്കിയ്്ക്കും മണിരത്‌നം സാറിനും നന്ദി പറയുന്നു എന്നും വിക്രം പറഞ്ഞു.. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ മുതല്‍ മുടക്കില്‍ എടുത്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.