‘ദി ഗോട്ടി’നു പിന്നാലെ വമ്പൻ ചിത്രവുമായി ദളപതി വിജയ്! പ്രഖ്യാപനത്തിന് കാത്തിരിക്കുന്നു ആരാധകർ 

പ്രേക്ഷകർ കാത്തിരിക്കുന്ന ദളപതി വിജയുടെ പുതിയ ചിത്രമാണ് ‘ദി ഗോട്ട്’,ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിക്കുകയാണ്, എന്നാൽ അതിനിടയിൽ മറ്റൊരു പ്രഖ്യാപനവും എത്തിയിരിക്കുകയാണ്, ഇനിയും താരത്തിന്റെ വമ്പൻ ചിത്രം എത്തുന്നു എന്നുള്ള അപ്‌ഡേറ്റുകൾ ആണ് വന്നെത്തുന്നത്,…

പ്രേക്ഷകർ കാത്തിരിക്കുന്ന ദളപതി വിജയുടെ പുതിയ ചിത്രമാണ് ‘ദി ഗോട്ട്’,ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിക്കുകയാണ്, എന്നാൽ അതിനിടയിൽ മറ്റൊരു പ്രഖ്യാപനവും എത്തിയിരിക്കുകയാണ്, ഇനിയും താരത്തിന്റെ വമ്പൻ ചിത്രം എത്തുന്നു എന്നുള്ള അപ്‌ഡേറ്റുകൾ ആണ് വന്നെത്തുന്നത്, ഇനിയും താരം രാജമൗലിയുടെ ആർ ആർ ആർ നിർമിച്ച  ഡി വി ഡി എന്റെർറ്റൈന്മെന്റിന്റെ ബാനറില് പുതിയ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ്  റിപ്പോർട്ട്

ഇപ്പോൾ താരത്തിന്റെ ഈ അപ്‌ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്, ഡി വി സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഡി വി വി ധനയ്യ ആണ് ഈ ദളപതി ചിത്രം നിർമിക്കുന്നത്, എന്നാൽ ഈ ഒരു കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല, എങ്കിലും ഇങ്ങനൊരു ചിത്രം വമ്പൻ ഹിറ്റ് ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

താരത്തിന്റെ വാരിസ് എന്ന ചിത്രത്തിന് ഇടക്കായിരുന്നു ലിയോ യുടെ പ്രഖ്യാപനം നടത്തിയത്. വാരിസിന്റെ ഷൂട്ടിംഗ് കഴിഞ്ഞു ലോകേഷിന്റെ ലിയോ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്യ്തു, അതുപ്പോലെ ആകാം ഇതെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നു, അതുപോലെ ദളപതി 68  എന്നതിന്റെ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നും പറയുന്നുണ്ട്. ഗോട്ട് എന്ന ചിത്രത്തിന്റെ പൂർത്തീകരണം കഴിഞ്ഞേ പുതിയ ചിത്രത്തിൽ വിജയ് ജോയിന്റ് ചെയുകയുള്ളു