സരിതയുടെ ചിത്രവുമായി നടൻ വിനായകന്റെ പോസ്റ്റ്

മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്ന് തന്നെ പറയാൻ പറ്റുന്ന താരമാണ് വിനായകൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുമ്പോൾ തെന്നെ എന്തേലും വ്യത്യസ്തതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിലുപരി ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയവും. സിനിമക്ക് പുറമെ…

മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്ന് തന്നെ പറയാൻ പറ്റുന്ന താരമാണ് വിനായകൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുമ്പോൾ തെന്നെ എന്തേലും വ്യത്യസ്തതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിലുപരി ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയവും. സിനിമക്ക് പുറമെ തന്റെ നിലപാടുകൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ സോളാർ വിഷയവുമായി ബന്ധപ്പെട്ട സരിതയുടെ പോസ്റ്റ് പങ്ക് വെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. സോളാർ കേസ് സിബിഐ ഏറ്റെടുത്തതിന് പുറകെയാണ് വിനയാനേറെ പോസ്റ്റ് എന്നാൽ താരം സ്ഥിരം പോസ്റ്റ് ചെയ്യുന്നത് പോലെ തലക്കെട്ട് ഒന്നും നൽകാതെയാണ് സരിതയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്. നിരവധി കമന്റ്കളാണ് പോസ്റ്റിന് വരുന്നത്. ഇങ്ങനെ എല്ലാം ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ എന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നത്.

പുറമെ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചും പ്രേക്ഷകര്‍ കമെന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.’വീണ്ടും മനസിലാവുന്ന പോസ്റ്റ് ഇട്ടു’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകള്‍. സോളാർ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രേഷകർ കമന്റ്ൽ രേഖപ്പെടുത്തുന്നുണ്ട്.