പശുക്കിടാവിന് മൂളിപ്പാട്ട് പാടി കൊടുത്ത് പ്രവീണ, ശ്രദ്ധ നേടി വീഡിയോ!

മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ്…

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ മൂന്ന് പെണ്‍മക്കളുടെ അമ്മയായി എത്തിയിരുന്നു.

ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ താരത്തെ കസ്തൂരിമാനില്‍ ഏറ്റെടുത്തെത്. എന്നാല്‍ കഥാഗതിക്കനുസരിച്ച്‌ സീരിയലില്‍ നിന്നും പ്രവീണ അപ്രത്യക്ഷ ആവുകയായിരുന്നു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ ടെലിവിഷന്‍ പരമ്ബരകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാൽ ഇപ്പോൾ പ്രവീണ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ പശുക്കിടാവിനു പാട്ട് പാടി കൊടുക്കുന്ന പ്രവീണയുടെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

“ഒരു വളർത്തുമൃഗം ഉണ്ടാകുന്നതുവരെ ആരും സ്വയം കണ്ടെത്തുന്നില്ല. അതുപോലെ ഒരു മൃഗത്തോട് ദയ കാണിക്കുമ്പോൾ മനുഷ്യന് ഒന്നും നഷ്ടപ്പെടുന്നുമില്ല” എന്നാണ് പ്രവീണ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. മനോഹരമായാണ് താരം ഗാനം ആലപിച്ചിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ചെറുപ്പത്തിൽ തന്നെ പാട്ട് പഠിച്ചതാണ് പ്രവീണ. താരത്തിന് തന്റെ വളർത്തുമൃഗത്തോടെ എത്രത്തോളം സ്നേഹം ഉണ്ടെന്നും ഈ വിഡിയോയിൽ കൂടി മനസ്സിലാക്കാം. പാട്ട് പാടി കഴിഞ്ഞു തന്റെ പശുക്കിടാവിനെ പ്രവീണ ചക്കരെ എന്ന് വിളിക്കുന്നതും വിഡിയോയിൽ കേൾക്കാം സാധിക്കും. തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.