‘ഞാൻ ഇപ്പോൾ എല്ലാവരെയും പ്രണയിച്ചു കൊണ്ടിരിക്കുന്നു! ഇത് കേൾക്കുമ്പോൾ കിളി പോയതാണോ എന്ന് തോന്നാം ; വിൻസി 

റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി  തന്റേതായ ഒരിടം മലയാള സിനിമയിൽ കണ്ടെത്തിയ നടിയാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയിൽ വിജയി ആയില്ലെങ്കിലും മികച്ച…

റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി  തന്റേതായ ഒരിടം മലയാള സിനിമയിൽ കണ്ടെത്തിയ നടിയാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷോയിൽ വിജയി ആയില്ലെങ്കിലും മികച്ച അവസരങ്ങളാണ് അതിനുശേഷം വിൻസിക്ക് ലഭിച്ചത്.  സിനിമയുടെ തിരഞ്ഞെടുപ്പുകളിൽ ഇതുവരെ വലിയ പാളിച്ചകൾ സംഭവിക്കാത്ത ഒരാളാണ് വിൻസി. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യത്തിലേക്ക് അങ്ങനെയല്ലെന്ന് വിൻസി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. പ്രണയം ബ്രേക്കപ്പ് ആയതിനെ കുറിച്ചടക്കം അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ നടി പറയുകയുണ്ടായി. വിവാഹം കഴിക്കുന്നതിനെ കുറിച്ചും മനസു തുറന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് വിൻസി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഞാൻ ഇപ്പോൾ എല്ലാവരെയും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ആ ഒരു മോഡിലാണ്. ഇത് കേൾക്കുമ്പോൾ ഒരു ചെറിയ കിളി പോയിട്ടുണ്ടോ എന്നൊക്കെ തോന്നും. പക്ഷെ അതാണ് സത്യം.

ഒരാളിലേക്ക് ഫോക്കസ് ചെയ്തു കൊണ്ടുള്ള ഒരു പ്രണയം എനിക്കിപ്പോൾ ഇല്ല. കല്യാണം വേണോ എന്നൊരു ചോദ്യം എനിക്ക് മുന്നിൽ ഉണ്ട്. അങ്ങനെയൊരു കാര്യം വേണോ? വിൻസിക്ക് അതിന്റെ ആവശ്യമുണ്ടോ എന്നൊരു ചോദ്യം ഉള്ളിൽ കിടപ്പുണ്ട്. പക്ഷെ എന്റെ കുടുംബത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ ഞാൻ വളരെ ഡിപെൻഡന്റ് ആണ്. അവരെ വേദനിപ്പിക്കാത്ത രീതിയിൽ പോകണം എന്നാണ്. ഞാൻ കല്യാണം കഴിക്കാതിരിക്കുന്നതിൽ അവർ ഹാപ്പി ആണെങ്കിൽ അതിനെ ഞാൻ അത്രത്തോളം തള്ളി നീക്കും എന്നും വിൻസി പറഞ്ഞു. അതേ സമയം അടുത്തിടെ വിൻസി തന്റെ പേര് മാറ്റിയിരുന്നു. വിൻസി അലോഷ്യസ് എന്ന പേരിനെ വിൻ സി എന്നാക്കി മാറ്റുകയായിരുന്നു. എല്ലായിടത്തും തന്റെ പേര് അങ്ങനെ ഉപയോഗിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നും വിൻസി പറയുകയുണ്ടായി. സിനിമയിൽ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് വിൻസി തന്റെ പേരിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നത്. നേരത്തെ അമ്മയുടെ പേര് കൂടി ചേർത്ത് വിൻസി സോണി അലോഷ്യസ് എന്ന പേരാണ് താരം ഉപയോഗിച്ചിരുന്നത്. അങ്ങനെ അമ്മയുടെ പേര് കൂടി പേരിൽ ചേർക്കാനുണ്ടായ കാരണത്തെ കുറിച്ചും വിൻസി ഈ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

എന്റെ പേരിൽ അമ്മയുടെ പേര് ചേർക്കാൻ നേരം ഞാൻ ആലോചിച്ചിരുന്നു. അച്ഛന്റെ പേരിന് ശേഷം അമ്മയുടെ പേര് ചേർത്താലും പോരെ എന്ന്. അന്ന് എനിക്ക് തന്നെ ലഭിച്ച ഉത്തരം ഇതായിരുന്നു, എനിക്ക് ജന്മം നൽകുക എന്നത് ഏറ്റവും പ്രധാനമായി അമ്മയുടെ മാത്രം തീരുമാനം ആയിരുന്നു. അമ്മയാണ് അതിന് എഫോർട്ട് ഇട്ടതും. അതുകൊണ്ടാണ് അമ്മയുടെ പേര് ശേഷം അച്ഛന്റെ പേര് എന്ന രീതിയിൽ ഇട്ടത് എന്നും’ വിൻസി വ്യക്തമാക്കി. അതേസമയം പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസിയുടെ നേട്ടം. വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജന​ഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി, രേഖ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസി ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ കുറച്ചു സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ വിൻസിക്ക് സാധിച്ചു.