അച്ഛനെ പരിചയപ്പെടുത്തി തരാമോ ചേട്ടാ വാക്കുപാലിച്ചു വിനീത് ശ്രീനിവാസൻ

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ യുവനടനാണ് അശ്വത് ലാൽ.വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലെ ആന്റണി താടിക്കാരനിലൂടെ അശ്വത് കൂടുതൽ പരിചിതനായി.കുറുക്കനെന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം അഭിനയിക്കാനും, കൂടുതൽ അടുത്തിടപഴകാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വത്. ഫേസ് ബുക്കിലാണ്…

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ യുവനടനാണ് അശ്വത് ലാൽ.വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലെ ആന്റണി താടിക്കാരനിലൂടെ അശ്വത് കൂടുതൽ പരിചിതനായി.കുറുക്കനെന്ന ചിത്രത്തിൽ ശ്രീനിവാസനൊപ്പം അഭിനയിക്കാനും, കൂടുതൽ അടുത്തിടപഴകാനും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അശ്വത്. ഫേസ് ബുക്കിലാണ് അശ്വത് സന്തോഷം പങ്കു വെച്ച് കുറിപ്പിട്ടിരിക്കുന്നത്.പോസ്റ്റ് ഇങ്ങനെയാണ് സിനിമയെ സ്നേഹിച്ചു തുടങ്ങിയ കാലം മുതല്‍ എന്‍റെ ചങ്കില്‍ ഇടം പിടിച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരാളാണ് ശ്രീനിവാസൻ.കഴിഞ്ഞ ജനുവരിയില്‍ കുറുക്കന്‍ എന്ന സിനിയുടെ പൂജയില്‍വെച്ചാണ് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്.വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ആ ചിത്രത്തിന്‍റെ ഒരു ഭാഗമായിരുന്നു ഞാനും.ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ഇരിക്കുന്ന ശ്രീനിവാസന്‍ സാര്‍ അന്ന് അവിടെയെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ നിമിഷം വരെ ഞാന്‍ അദ്ദേഹത്തെ അവിടെയെവിടെയും കണ്ടിരുന്നില്ല.

ക്യാരവാനിലുണ്ടായിരുന്ന ശ്രീനിവാസനെ പരിചയപ്പെട്ടതും, പിന്നീടങ്ങോട്ട് കുറേ ദിവസങ്ങൾ ഒന്നിച്ച് ചെലവഴിച്ചതിന്റെ സന്തോഷവുമാണ് പുതിയ പോസ്റ്റിൽ.വിനീതേട്ടനോട് സംസാരിച്ചിരിക്കേ, ചേട്ടാ ശ്രീനിവാസൻ സാർ വരുമോ എന്ന് ചോദിച്ചു. അച്ഛൻ അപ്പുറത്തെ കാരവാനിൽ ഉണ്ട് അശ്വത്തേ എന്ന വിനീതേട്ടന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി. ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ചോദിച്ചു: ചേട്ടാ എന്നെയൊന്ന് പരിചയപ്പെടുത്തി തരാമോ? അതിനെന്താ, അച്ഛൻ ഫ്രീയാകുമ്പോൾ പരിചയപ്പെടുത്തി തരാമെന്നു വിനീതേട്ടൻ വാക്കു പറഞ്ഞു.അൽപ സമയത്തിനുശേഷം എന്റെ സ്വപ്‌നങ്ങളിലൊന്ന് യാഥാർത്ഥ്യമാവുകയായിരുന്നു. ക്യാരവാന്റെ വാതിൽ തുറന്നു ഞാൻ ഉള്ളിലേക്ക് കയറിയപ്പോൾ ശ്രീനിവാസനെന്ന അതുല്യ പ്രതിഭ. എന്റെ കണ്ണിൽ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനും സന്ദേശത്തിലെ പ്രഭാകരനും നാടോടിക്കാറ്റിലെ വിജയനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനേയുമായിരുന്നു ആദ്യം കണ്ടത്.ക്യാരവാനിലേക്ക് കയറിച്ചെന്ന ഉടനെ വിനീതേട്ടന്റെ അമ്മ എന്നെ ഇത് വിനീത് മോന്റെ പടത്തിൽ അഭിനയിച്ച കുട്ടിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി.അദ്ദേഹം ചിരിച്ചു. ഇരിയ്ക്കാൻ പറഞ്ഞു. പിന്നീട് വളരെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു.മുഖത്തു ക്ഷീണം പ്രകടമായിരുന്നുവെങ്കിലും അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ആ ഒരു ഫീൽ എനിക്ക് കിട്ടിയതേയില്ല. പിന്നീട് ഒരു മാസം ഞങ്ങൾ ഒരുമിച്ചായിരുന്നു. അത്രയും അടുത്ത് അദ്ദേഹത്തെ കിട്ടിയ ഓരോ നിമിഷവും ഞാൻ പഠിക്കുകയായിരുന്നു. രോഗം എന്ന അവസ്ഥ ഒരു വ്യക്തിയെ എത്രമാത്രം പ്രയാസപ്പെടുത്തുന്നു എന്നതിലുപരി ആ അവസ്ഥയെ ഒരാൾ തന്റെ പാഷനിലൂടെ എങ്ങനെ തോൽപിക്കുന്നു എന്നത് ഞാൻ നേരിട്ടുകണ്ടറിഞ്ഞതാണ്. എന്നും ദിവസത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾക്കൊപ്പം ഉണ്ടാകും. റെസ്റ്റ് എന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ഇങ്ങനെ പോകുന്നു അശ്വതിന്റെ നീളൻ കുറിപ്പ്.

ഓരോ സിനിമ കഴിയുമ്പോഴും പുതിയ കാര്യങ്ങൾ പേടിച്ചു കൊണ്ടിരിക്കണമെന്നും, സംവിധാനം, തിരക്കഥയെഴുതാൻ, ശരീരം ശ്രദ്ധിക്കാൻ, അഭിനയത്തെക്കുറിച്ച്, മറ്റു തലങ്ങളിലേക്ക് അങ്ങനെയങ്ങനെ പേടിച്ചു കൊണ്ടേയിരിക്കണമെന്നു . ഒരു നിമിഷം പോലും പാഴാക്കാതെ വേണം നമുക്ക് മുന്നോട്ടുപോകാൻ എന്നും സിനിമയിൽ നിന്നും വിട്ടു നിൽക്കരുതെന്നും അങ്ങനെ വിട്ടു നിന്നാൽ പുറകോട്ടാണ് സഞ്ചരിക്കുന്നതെന്നും ശ്രീനിവാസൻ ഉപദേശം നല്കിയെന്നു അശ്വതി പോസ്റ്റിൽ പറയുന്നുണ്ട്. പിന്നീട് അദ്ദേഹത്തോടൊപ്പം ഒരുപാട് സീനുകൾ അഭിനയിക്കാൻ സാധിച്ചുവെന്നും. ചില സീനുകളിൽ അദ്ദേഹത്തിൻറെ രസകരമായ തമാശകൾ സംഭാഷണങ്ങളിൽ ഉണ്ടായിരുന്നു എന്നും. ഈ കഥാപാത്രമല്ലായിരുന്നെങ്കിൽ അതൊരു ഹിറ്റ് കോമഡിയാണല്ലോ എന്ന് തോന്നിപ്പോകുന്ന പല തമാശകളും ഉണ്ടായിരുന്ന എന്നും അശ്വതി ഓർമ്മിക്കുന്നു.അതിനെപ്പറ്റി ശ്രീനിവാസനോട്ചോ ചോദിക്കുകയുംചെയ്തു, അപ്പോൾഇങ്ങനെയുള്ള ഒരുപാട് തമാശകൾ എന്റെയുള്ളിൽ ഇനിയും ബാക്കിയുണ്ട്. വീണ്ടും എന്നെങ്കിലും ഞാൻ ഇതെല്ലാം സിനിമയിൽ കൊണ്ടുവരും എന്ന് ശ്രീനിവാസൻ പറഞ്ഞു . ശ്രീനിവസാൻ സിനിമകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ തളത്തിൽ ദിനേശനെപോലെ അത്രത്തോളം സംശയമുണ്ടായിരുന്ന ഒരാൾ ഒരു സാങ്കൽപിക കഥാപാത്രമായിരുന്നോ? അതോ അങ്ങനെയൊരാൾ ഉണ്ടായിരുന്നോ? എന്ന് ചോദിച്ചു. സാങ്കൽപിക കഥാപാത്രമല്ല അതെന്നും. കൊല്ലത്തുവെച്ചാണ് ഞാൻ അങ്ങനെയൊരാളെ കണ്ടുമുട്ടുന്നത് എന്നും . അയാൾ ഒരുപക്ഷെ തളത്തിൽ ദിനേശനെക്കാൾ സംശയമുള്ള ഒരാൾ ആയിരുന്നുവെന്നും ശ്രീനിവാസൻ മറുപടി നൽകി.വടക്കുനോക്കിയന്ത്രത്തിലെ അയൽപക്കക്കാരനായ ജഗദീഷിന്റെ കഥാപാത്രം ഷട്ടിൽ കളിക്കുന്ന സീൻ യഥാർത്ഥത്തിൽ സംഭവിച്ചതാണ്.അങ്ങനെ ആ സിനിമയിലെ പല സീനുകളും ആ കാലത്ത് സംഭവിച്ചവയാണ് എന്നും ശ്രീനിവാസൻ അശ്വതിനോട് പറഞ്ഞു.

ശ്രീനിവാസൻ അതോടൊപ്പം കൂട്ടിച്ചേർത്ത മറ്റൊരു കാര്യമുണ്ട് വടക്കുനോക്കിയന്ത്രത്തിന്റെ ഷൂട്ടിനുശേഷം റിലീസിന് മുൻപ് ചില പ്രമുഖരായ സംവിധായകരെ ചിത്രം കാണിച്ചു. സിനിമയുടെ അവസാനം ടോർച്ചടിക്കുന്ന ഒരു സീനുണ്ട്. ക്യാമറയിലേക്ക് ടോർച്ചടിക്കുന്ന ആ ക്ലൈമാക്‌സ് രംഗത്തിൽ അയാളുടെ പ്രശ്‌നങ്ങൾ മാറിയിട്ടില്ല എന്ന് തോന്നിപ്പിക്കുമെന്നും അതൊരു നെഗറ്റീവ് ഇംപാക്ട് പ്രേക്ഷകരിൽ ഉണ്ടാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ എനിക്ക് അതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ആ ടോർച്ച് വെട്ടം വീഴേണ്ടത് അതു കണ്ടു കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും കണ്ണിലാണ്. മനസ്സിലേക്കാണ്. ആ വെളിച്ചത്തിലൂടെ നിങ്ങൾ തളത്തിൽ ദിനേശനാണോ എന്ന് കഥാപാത്രം ചോദിക്കുകയാണ്.ആ ചോദ്യം സമൂഹത്തിനോട് ചോദിക്കേണ്ടത് അനിവാര്യമായിരുന്നു.’ ഷൂട്ടു കഴിഞ്ഞു പോകുമ്പോൾ അദ്ദേഹം എന്നിലുണ്ടാക്കിയ ഇംപാക്ട് ചെറുതൊന്നുമല്ലായിരുന്നു. ഏതൊരു മനുഷ്യനും രോഗത്തിനുമുന്നിൽ നിസ്സാരനാണെന്നും എന്നാൽ ആ പരീക്ഷണവും ഏറ്റെടുത്ത് ഇഷ്ടപ്പെട്ട മേഖലയിൽ ശരീരവും മനസ്സും ഒരുപോലെ ഉറപ്പിച്ചു നിർത്തി ജീവിതത്തോട് പോരാടാനും ആ ചെറിയ വലിയ മനുഷ്യൻ എന്നോട് പറയാതെ എന്നെ പഠിപ്പിച്ചു എന്നുമായിരുന്നു അശ്വതിന്റെ കുറിപ്പ്.