‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് 13 വര്‍ഷം!!! ഓര്‍മ്മ പങ്കുവച്ച് തൃഷ

മനോഹര പ്രണയത്തിന്റെ കഥ പറഞ്ഞ ‘വിണ്ണൈത്താണ്ടി വരുവായ’ ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ്. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ മനോഹര പ്രണയകാവ്യമാണ് ‘വിണ്ണൈത്താണ്ടി വരുവായ’. പ്രണയത്തെ ഇത്രയധികം മനോഹരമായി ആവിഷ്‌കരിച്ച മറ്റൊരു…

മനോഹര പ്രണയത്തിന്റെ കഥ പറഞ്ഞ ‘വിണ്ണൈത്താണ്ടി വരുവായ’ ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ്. ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ മനോഹര പ്രണയകാവ്യമാണ് ‘വിണ്ണൈത്താണ്ടി വരുവായ’. പ്രണയത്തെ ഇത്രയധികം മനോഹരമായി ആവിഷ്‌കരിച്ച മറ്റൊരു സംവിധായകനില്ല എന്ന് സിനിമാ ലോകം ഒന്നടങ്കം തന്നെ പറയുന്നുണ്ട്.

‘വിണ്ണൈത്താണ്ടി വരുവായ’ തിയ്യേറ്ററിലെത്തിയിട്ട് 13 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴും ചിത്രത്തിനെ ഹൃദത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ് ആരാധകലോകം. വീണ്ടും വീണ്ടും കാണുമ്പോഴും പുതുതായി കാണുന്ന ഫീല്‍ ആണ് ചിത്രം സമ്മാനിക്കുന്നത്.

സിനിമയുടെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് നടി തൃഷ. സണ്‍ പിക്‌ചേഴ്‌സിന്റെ ട്വീറ്റാണ് നടി റീട്വീറ്റ് ചെയ്തിരിക്കുന്നത്. ചിമ്പു കാര്‍ത്തിയായും തൃഷ ജെസ്സിയായും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

എആര്‍ റഹ്‌മാന്റെ സംഗീതമാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റായിരുന്നു. ചെന്നൈയില്‍ മൂന്ന് ദിവസം കൊണ്ട് ഏകദേശം 9.7 മില്യണ്‍ (99,51,060 രൂപ) നേടി ഗംഭീര ഓപ്പണിംഗും നേടിരുന്നു. 50 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.