പ്രണവ് എവിടെയാണ്? അവൻ കാൽനടയായി തീർത്ഥാടനത്തിലാണെന്ന് വീനീത് ശ്രീനിവാസൻ

എന്തോരു സിപിംളാണ് പ്രണവ് മോഹൻലാൽ എന്ന് പല സെലിബ്രേറ്റികളും പറയാറുണ്ട്. താര രാജാവിന്റെ മകന് ഇങ്ങളെയൊക്കെ ആകാൻ പറ്റുേമ? എന്നു ചോദിക്കുന്നവരുമുണ്ട്. വളരെ ലളിതാമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് പ്രണവ് മോഹൻലാൽ. ഒരു…

എന്തോരു സിപിംളാണ് പ്രണവ് മോഹൻലാൽ എന്ന് പല സെലിബ്രേറ്റികളും പറയാറുണ്ട്. താര രാജാവിന്റെ മകന് ഇങ്ങളെയൊക്കെ ആകാൻ പറ്റുേമ? എന്നു ചോദിക്കുന്നവരുമുണ്ട്. വളരെ ലളിതാമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് പ്രണവ് മോഹൻലാൽ. ഒരു സെലിബ്രേറ്റിയായി ജീവിക്കാൻ ഇഷ്ടപ്പെടാതെ തന്റെ ഇഷ്ടാനുസരണം ജീവിതം ആഘോഷിക്കുന്ന വ്യക്തിയാണ്. പ്രണവ് ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് വീനീത് ശ്രീനിവാസൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.


വീനീത് ശ്രീനിവാന്റെ പുതിയ സിനിമയായ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ പ്രമോഷൻ ഭാഗമായി ക്ലബ് എഫ്എമ്മിൽ നടന്ന അഭിമുഖത്തിലാണ് അവതാരകൻ പ്രണവ് ഇപ്പോൾ എവിടെയാണ്? വിളിക്കാറുണ്ടോ എന്ന് ചോദിച്ചത്. വീനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. അപ്പു യുറോപ്പിലാണ്,അവൻ കാൽ നടയായി യൂറോപ്പ് രാജ്യങ്ങളിൽ നിന്ന് അടുത്ത രാജ്യത്തേക്ക് തീർത്ഥാടനത്തിലാണ് എന്നാണ് വീനീത് പറയുന്നത്.വിളിക്കാറുണ്ടോ എന്ന ചോദ്യത്തിൻ വല്ലപ്പോഴും എന്നായിരുന്നു താരത്തിന്റെ മറുപടി.


അടുത്തിടെ പ്രണവിന്റെ ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രണവ് മോഹൻലാൽ എത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പു ഒരു യാത്രയിൽ ആണെന്നും ഈ വർഷം മുഴുവൻ യാത്രയ്ക്കായി ചെലവഴിക്കുകയാണെന്നും വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞിരുന്നു.