അന്നവർക്കിടയിലെ വില്ലത്തിയായി മാറിയത് കലാരഞ്ജിനി, നന്ദനം സിനിമക്കിടെ ആരും അറിയാതെ പോയ ആ ബന്ധം

ഇന്നും പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് നന്ദനം, നന്ദനത്തിലെ ബാലാമണിയായി എത്തി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നവ്യ നായർ. മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമ കൂടി ആയിരുന്നു നന്ദനം, നന്ദനം…

ഇന്നും പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് നന്ദനം, നന്ദനത്തിലെ ബാലാമണിയായി എത്തി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നവ്യ നായർ. മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജിന്റെ ആദ്യത്തെ സിനിമ കൂടി ആയിരുന്നു നന്ദനം, നന്ദനം സിനിമക്കിടെ ആർക്കും അറിയാതെ പോയ ചില കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നന്ദനത്തിലെ ചില കാണാകാഴ്ചകളെക്കുറിച്ച്  ഒരു ഫേസ്ബുക് പേജിൽ വൈറലാകുന്ന ഒരു കുറിപ്പിലാണ് ഈ കാര്യങ്ങൾ വ്യകത്മാക്കിയിരിക്കുന്നത്.
ജാനുവേച്ചി -നന്ദനത്തിൽ കാണാതെ പോയ വില്ലത്തി
ഇന്നും മലയാളികൾക്ക് പ്രിത്വിരാജ്, നവ്യനായർ എന്നിവരെ കുറിച്ചോർക്കുമ്പോൾ ഒരുപക്ഷെ ആദ്യം മനസ്സിൽ എത്തുന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം (2002)തന്നെയാകാം. മലയാളസിനിമയിലെ രസകരമായ ഒരു പരീക്ഷണമായിരുന്നു നന്ദനം.ഈ ഇടക്ക് നന്ദനം വീണ്ടും കണ്ടപ്പോഴാണ് അതിൽ മറ്റു ചില കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിയുന്നത്. പ്രത്യക്ഷത്തിൽ നന്ദനത്തിൽ ഒരു വില്ലനൊ വില്ലത്തിയോ ഉണ്ടെന്ന് തോന്നുമോ?എന്നാൽ നന്ദനത്തിൽ ഒരു വില്ലത്തി ഒളിച്ചിരിപ്പുണ്ട്. മറ്റാരും അല്ല ആ വില്ലത്തി.. സ്വന്തം ജാനുവേച്ചി (കലാരഞ്ജിനി )യാണ് ആ വില്ലത്തി!
വേച്ചി -നന്ദനത്തിൽ കാണാതെ പോയ വില്ലത്തി
ഇന്നും മലയാളികൾക്ക് പ്രിത്വിരാജ്, നവ്യനായർ എന്നിവരെ കുറിച്ചോർക്കുമ്പോൾ ഒരുപക്ഷെ ആദ്യം മനസ്സിൽ എത്തുന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം (2002)തന്നെയാകാം. മലയാളസിനിമയിലെ രസകരമായ ഒരു പരീക്ഷണമായിരുന്നു നന്ദനം.ഈ ഇടക്ക് നന്ദനം വീണ്ടും കണ്ടപ്പോഴാണ് അതിൽ മറ്റു ചില കഥാപാത്രങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിയുന്നത്. പ്രത്യക്ഷത്തിൽ നന്ദനത്തിൽ ഒരു വില്ലനൊ വില്ലത്തിയോ ഉണ്ടെന്ന് തോന്നുമോ?എന്നാൽ നന്ദനത്തിൽ ഒരു വില്ലത്തി ഒളിച്ചിരിപ്പുണ്ട്. മറ്റാരും അല്ല ആ വില്ലത്തി.. സ്വന്തം ജാനുവേച്ചി (കലാരഞ്ജിനി )യാണ് ആ വില്ലത്തി!
മനുവിന്റെ(പ്രിത്വിരാജ്) അമ്മയായെത്തുന്ന തങ്കത്തിന്റെ (രേവതി ) സുഹൃത്താണ് ജാനുവേച്ചി. തങ്കത്തിന്റെ കുടുംബവീടായ അമ്പലപ്പാട്ടെ അയൽക്കാരി കൂടിയാണ് ജാനു. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ കമ്പനിയിൽ തന്നെ ജോലി നേടിയെടുത്ത് ബാംഗ്ലൂരിൽ താമസമാക്കിയ തങ്കം മകനായ മനുവിനെ പഠിപ്പിച്ച് അമേരിക്കയിൽ ഉന്നത ഉദ്യോഗത്തിന് അയക്കാൻ ഒരുങ്ങുന്നു. അതിന് മുൻപായാണ് മനു രണ്ടാഴ്ച അവധിക്ക് അമ്പലപ്പാട്ട് സ്വന്തം അമ്മമ്മ ഉണ്ണിയമ്മയെ(കവിയൂർ പൊന്നമ്മ) കാണാൻ എത്തുന്നത്.
അവിടെ വച്ചു ബാലമണിയെന്ന(നവ്യനായർ ) സഹായത്തിനു നിൽക്കുന്ന പെൺകുട്ടിയെ പരിചയപ്പെടുകയും പരസ്പരം ഇഷ്ടത്തിലാകുകയും ചെയ്യുന്നു. ഇവിടെ മുതൽ ജാനുവേച്ചിയുടെ വില്ലത്തരങ്ങൾ മനസിലാക്കാം. ജാനുവേച്ചിയും ബാലാമണിയും തമ്മിൽ സംസാരിച്ചു തുടങ്ങുന്ന സീനിൽ തന്നെ സ്വന്തം മകൻ യെ പറ്റി ജാനുവേച്ചി വാചാലയാകുന്നുണ്ട്. എന്റെ മോനായോണ്ട് പറയല്ല, പഠിക്കാനിത്ര ഉത്സാഹം ഉള്ള കുട്ട്യേ വേറൊരിടത്തും ഞാൻ കണ്ടിട്ടില്ല എന്ന് ഉണ്ണിയെ ജാനുവേച്ചി തന്നെ വേണ്ടതിലധികം പുകഴ്ത്തുന്നു. കുവൈറ്റിൽ ആണെന്നും വൈകാതെ നാട്ടിൽ വരുന്നുണ്ടെന്നുമുള്ള സൂചനകൊടുക്കുന്നുമുണ്ട്. ബാലമണിയിൽ ഉണ്ണിയേട്ടനെ ക്കുറിച്ചുള്ള ചിന്തകൾ ആദ്യം കുത്തിനിറക്കുന്നത് ജാനുവേച്ചിയാണ്.
ജാനുവേച്ചി പറഞ്ഞു പറഞ്ഞു ഉണ്ണിയേട്ടനെ ഇപ്പം ശരിക്കും കണ്ട പോലെ തന്നെ എന്ന് ബാലാമണി പറയുന്നുമുണ്ടല്ലോ.അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ബാംഗ്ലൂരിൽ നിന്നും മനുവിന്റെ വരവ്. മനുവേട്ടൻ വന്നിട്ടുണ്ടെന്നും, അമേരിക്കക്ക് പോകുവാണെന്നും ആകാംഷയോടെ വന്നു പറയുന്ന ബാലാമണിയോട് ഗുരുവായൂര് വഴിയാകുമ്പോൾ അമേരിക്കക്ക് എളുപ്പാണല്ലോ എന്ന്‌ കളിയാക്കുകയാണ് ജാനുവേച്ചി.
മനുവും ബാലാമണിയും തമ്മിലുള്ള ബന്ധം ആദ്യം അറിയാൻ ഇടയുള്ള ആളാണ് ജാനുവേച്ചി. എന്താണെന്നുള്ള സത്യം ജാനുവേച്ചിയിൽ നിന്നാണ് അറിഞ്ഞതെന്ന് ബാലാമണി പറയുന്നല്ലോ.മാത്രവുമല്ല ജാനുവേച്ചിയും തങ്കവും ഒന്നിച്ചു സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചവരാണ് എന്നും ബാലമണിയുടെ സംസാരത്തിൽ നിന്നും മനസിലാക്കാം.
സത്യം പറയുകയാണെങ്കിൽ ജാനുവേച്ചിക്ക് അസൂയ ആണ്. ഒന്നാന്തരം അസൂയ. കൂടെ പഠിച്ച തങ്കം സ്വപ്രയത്നം കൊണ്ട് ഒറ്റക്ക് വലിയ നിലയിൽ എത്തുന്നു. താനോ അവളോടൊപ്പം പഠിച്ചിട്ടും വീട്ടിൽ തൂപ്പും തുടപ്പും അലക്കും മാത്രം ആയി ജീവിതം ഒടുക്കേണ്ടി വരുന്ന ഒരു പ്രോപ്പർ കുലസ്ത്രീ.
അതിന് തെളിവും സിനിമേല് ഉണ്ടല്ലോ. അത് മാത്രമോ? തന്റെ മകനിലെങ്കിലും വിശ്വാസം അർപ്പിച്ചിരുന്ന ജാനുവേച്ചിക്ക് വീണ്ടും തെറ്റി. ഉണ്ണി കുവൈറ്റിൽ ആണെങ്കിൽ മനു ഇതാ അമേരിക്കക്ക് പോകുന്നു. ഇതിൽ ആകെ അസൂയ കൊണ്ട ജാനുവേച്ചി മനപ്പൂർവം ബാലമണിയെ ഏതു വിധേനെയും മനുവിനെ കൊണ്ട് കെട്ടിച്ചു പകരം വീട്ടാൻ നോക്കുകയാണ്.മനുവിനെ കെട്ടാനിരുന്ന അമേരിക്കൻ യുവതി ഏതോ അജ്ഞാതന്റെ കൂടെ ഒളിച്ചോടി പോകുന്നതോട് കൂടി ജാനുവേച്ചി കരുക്കൾ മുറുക്കുന്നു. അഞ്ച് രൂപക്ക് അഞ്ഞൂറ് രൂപയുടെ അഭിനയം കാഴ്ച വയ്ക്കുന്ന ഒരു നടനെ വാടകക്കെടുത്ത് വേഷം കെട്ടിച്ച് തന്റെ മോൻ ഉണ്ണി യാണെന്ന വ്യാജേന ബാലാമണിയെ ഒരു വിധത്തിൽ കബളിപ്പിച്ച് വശത്താക്കുന്നു.
ഉണ്ണീടെ വേഷത്തിൽ വന്ന ആ കൃഷ്ണൻ ജാനുവേച്ചീടെ വീട്ടിലിരുന്നു ചന്ദനം അരക്കുന്ന സീൻ ഇതിന് എവിഡൻസ് ആയിട്ട് എടുക്കാം.ആർക്കു വേണേലും സിമ്പിളായി പറ്റിക്കാൻ നിന്നുകൊടുക്കുന്ന പരുവത്തിൽ ആണല്ലോ ബാലാമണിയുടെ സ്വഭാവവും.ബാലാമണി ഉറച്ച ഭക്തയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളുടെ ഭക്തി ചൂഷണം ചെയ്യാമെന്ന് ഐഡിയ കണ്ടെത്തി ജാനുവേച്ചി പ്ലാൻ ഇട്ടു. ഒരിക്കൽ ഇതേ ബാലാമണി ആദ്യമായിട്ട് ജാനുവേച്ചീടെ കൂടെ തുള്ളിച്ചാടി ഗുരുവായൂര് തൊഴാൻ പോകുമ്പഴാണ് ആരോ സൈക്കിൾ ഇടിച്ചിട്ടതെന്നും ഇവിടെ ഓർക്കണം.
അതും ജാനുവേച്ചി തന്നെ ആളെ വിളിപ്പിച്ചു തള്ളിയിട്ടതാകണം. ഒടുവിലെന്തായി, താൻ ആഗ്രഹിച്ച പോലെ മനുവും ബാലാമണിയും തമ്മിലുള്ള കല്യാണം നടന്നു എന്നുറപ്പായപ്പോൾ കുടില ബുദ്ധിയുള്ള ജാനുവേച്ചി പതുക്കെ നൈസായിട്ട് ഇത്രേം നാൾ ഒളിപ്പിച്ചു വച്ച സ്വന്തം മോനെ വെളിയിൽ തുറന്നുവിട്ട് എല്ലാരുടെ കണ്ണിലും പൊടിവാരിയിട്ട് രക്ഷപ്പെടുന്നു.