പോലീസിനെ കുത്തി പരിക്കേൽപ്പിച്ചത് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി !!

കഴിഞ്ഞ ദിവസം ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുന്നതിന് ഇടയിൽ പോലീസിനെ കുത്തി പരിക്കേൽപ്പിച്ചത് നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി. വിഷ്ണു എന്ന് പറയുന്ന വ്യക്തിയാണ് ഇപ്പോൾ പോലീസിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയാളിയിരിക്കുന്നത്.…

കഴിഞ്ഞ ദിവസം ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുന്നതിന് ഇടയിൽ പോലീസിനെ കുത്തി പരിക്കേൽപ്പിച്ചത് നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി. വിഷ്ണു എന്ന് പറയുന്ന വ്യക്തിയാണ് ഇപ്പോൾ പോലീസിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയാളിയിരിക്കുന്നത്. സുനി ആദ്യം രണ്ടര കോടി ആവിശ്യപ്പെട്ട് എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവായിരുന്നു. കൂടാതെ ഇയാൾ സുനില്‍ കുമാറിന്‍റെ സഹതടവുകാരൻ കൂടിയായിരുന്നു. അന്നത്തെ കത്താണ് കേസിൽ ദിലീപിന്റെ പങ്കിനെ കേസിൽ വ്യക്തമാക്കിയത്.

ബൈക്ക് മോഷണത്തിന് ശേഷം സംശയാസ്പതമായ രീതിയിൽ ബൈക്കുമായി പോകുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരന് കുത്തേറ്റത്. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു.