‘അയാള്‍ മുന്നില്‍ ഇരിക്കുന്ന ഒരു പത്രപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി, അവരെ ഉദാഹരിക്കുകയും ചെയ്യുന്നു’ വിനായകനെതിരെ രോഷക്കുറിപ്പ്

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ…

vishnu kiran hari fb post against vinayakan

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും വിനായകന്‍ വിളിച്ചു പറഞ്ഞു. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

വിനായകന്റെ അഭിപ്രായത്തിനും നിലപാടിനുമെതിരെ വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു കിരണ്‍ ഹരി. ആണ്‍ബോധത്തില്‍ നിന്നുണ്ടായ വിവരമില്ലായ്മയാണ് വിനായകന്റേതെന്ന് വിഷ്ണു കുറിച്ചു. മീടൂ പോലൊരു മൂവ്‌മെന്റിനെ തെറ്റായ രീതിയില്‍ വിനായകന്‍ വ്യാഖ്യാനം നടത്തിയതിനെയും വിഷ്ണു വിമര്‍ശിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ് 

ആൺബോധത്തിൽ നിന്നുണ്ടാകുന്ന pure ignorance എന്നല്ലാതെ എന്ത് പറയാൻ. MeToo എന്ന movement മുഖ്യധാരയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയത് തൊട്ടുള്ള ചില ആൺസിങ്കങ്ങളുടെ സ്ഥിരം ഉഡായിപ്പ് വാദമുണ്ട്. Consent ചോദിക്കുന്നതിനെ ആണ് സ്ത്രീകൾ Me Too ആയി വളച്ചൊടിക്കുന്നത് എന്ന്!

വിനായകനും ഇപ്പൊ MeToo movementനെ ഇത്തരത്തിൽ dismiss ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ഒരു സ്ത്രീയോട് sexual relationshipനുള്ള consent ചോദിക്കുന്നത് MeTooൽ പെടുമെങ്കിൽ ഇനിയും ചോദിക്കും എന്നാണ് അയാൾ പറയുന്നത്. ഒരു പടി കൂടെ കടന്ന് അയാൾ മുന്നിൽ ഇരിക്കുന്ന ഒരു പത്രപ്രവർത്തകയെ ചൂണ്ടിക്കാട്ടി, അവരെ ഉദാഹരിക്കുകയും ചെയ്യുന്നു.

The audacity!!!

MeToo എന്താണെന്ന് പറയാൻ ശ്രമിക്കുന്ന മാധ്യപ്രവർത്തകരോട് സ്ത്രീ എന്നാൽ എന്താണെന്നും സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും ഒക്കെ ചോദിച്ച് അയാൾ തടി തപ്പുന്നുണ്ട്.

Consent ചോദിക്കുന്നത് നല്ല കാര്യം. പക്ഷേ MeTooവിനോട് consentനെ ഉപമിക്കുമ്പോൾ അതിനൊരു പ്രശ്നമുണ്ട് സാറേ വിനായകാ…ജോലി ചെയ്യാൻ മുന്നിൽ വന്നിരിക്കുന്ന പത്രപ്രവർത്തകയോടൊ, സ്‌കൂട്ടറിൽ lift തന്ന അപരിചിതയായ സ്ത്രീയോടൊ, Social mediaയിൽ friend request accept ചെയ്‌ത ഉടനെ ഒരാളോടൊ, Tattoo പതിപ്പിക്കാൻ പോകുന്ന ഇടത്തിൽ വെച്ചോ കളി തരുമോ എന്ന് ചോദിക്കുന്നതോ കയറി പിടിക്കുന്നതോ അല്ല consent. അത് ഭയങ്കര violation ആയാണ് അനുഭവപ്പെടാറുള്ളത്. അത് സ്ത്രീകളെ sexual objects ആയി മാത്രം കാണുന്നത് കൊണ്ടുള്ള പ്രശ്നമാണ്.

അത്തരം violationsനെ ആണ് MeToo movement പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നത്. നിങ്ങളുടെ അതേ industryൽ തന്നെ work ചെയ്യുന്ന അലൻസിയർക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടതും അയാൾ മാപ്പ് പറഞ്ഞതും ഒക്കെ recently നടന്ന സംഭവമാണ്. അങ്ങനെ എത്ര ഉദാഹരണങ്ങൾ!

തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിച്ച് കൊണ്ടിരുന്ന പീഡനങ്ങളുടെ വ്യാപ്തി ബോധിപ്പിക്കാനും survivorsനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും തുടങ്ങിയ ഒരു political movement ഇന്ന് വളരെയേറെ പ്രസക്തി ആർജിച്ച് ഒരുപാട് പൊയ്മുഖങ്ങളെ വലിച്ച് കീറിയിട്ടുണ്ട്. ഇപ്പോഴും പലരെയും പുറത്ത് കൊണ്ട് വരുന്നുണ്ട്. അതിനെയൊക്കെ ഇങ്ങനെ പരിഹസിക്കാനും പറഞ്ഞു തരാൻ ശ്രമിക്കുന്നവരെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ചോദിച്ച് പരിഹാസച്ചുവയോടെ സംസാരിക്കാനും ചില്ലറ വിവരം ഇല്ലായ്മ ഒന്നും പോര.

NB : Fansനെതിരെ ഒന്നടങ്കം അയാൾ ‘ജോലി ഇല്ലാത്ത തെണ്ടികൾ’ എന്ന classist പരാമർശം നടത്തുകയുണ്ടായി. ജോലി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാൻ നല്ല ഒന്നാന്തരം മമ്മൂട്ടി – വിജയ് fan ആണ്. FDFS പോയി അവരുടെ സിനിമകൾ കാണുകയും ചെയ്യും. ആരോടും ജോലി certificate ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കൊ താങ്കൾ അടച്ച് ആക്ഷേപിച്ച fansനൊ ഇല്ല.