കുറിതൊട്ട പോലീസുകാരന്‍: വിഷ്ണുവിന്റെ കുറി മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘കുറി’ യുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ്…

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘കുറി’ യുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൊക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഒരു കുറി തൊട്ട് പാസ്പോര്‍ട്ട് വേരിഫേക്കഷനായി പോകുന്ന സി.പി.ഒ ആയിട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് കുമാര്‍ എന്നാണ് ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃത്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ ചിത്ത്രിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.