‘രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഒരു ചിത്രം കണ്ടുകൊണ്ടിരിക്കുക ബുദ്ധിമുട്ടാണ്’ ടീച്ചര്‍ സംവിധായകന്‍

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ‘അതിരന്‍’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. വിവേക് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് പല്ലവിയായിരുന്നു നായികയായെത്തിയത്. ഇപ്പോഴിതാ വിവേക് തോമസ് സംവിധാനം ചെയ്ത അമല…

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ‘അതിരന്‍’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. വിവേക് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് പല്ലവിയായിരുന്നു നായികയായെത്തിയത്. ഇപ്പോഴിതാ വിവേക് തോമസ് സംവിധാനം ചെയ്ത അമല പോള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ടീച്ചര്‍’ തിയേറ്ററുകളിലെത്തുകയാണ്.

ടീച്ചര്‍ എന്ന സിനിമ ഒരു ക്രൈം തില്ലര്‍ ജോണറില്‍ പെട്ട സിനിമയാണെന്ന് സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അമല പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ചിത്രീകരണം നടത്തിയത് കൊല്ലത്ത് മണ്‍റോ തുരുത്ത്, കൊല്ലം സിറ്റി, കുണ്ടറ, കൊച്ചി എന്നിവിടങ്ങളിലാണ്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് വരുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില വെല്ലുവിളികളും അത് മറികടക്കാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വളരെ സ്പീഡില്‍ കഥപറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കൊറോണയുടെ സമയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. പക്ഷേ ഇതിനിടയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ട് ചിത്രം സ്റ്റക്ക് ആയിപോയിരുന്നു. അതെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ ചിത്രം തിയറ്ററില്‍ എത്തുന്നത്. ടീച്ചര്‍ ഡിസംബര്‍ ഒന്നിന് ജിസിസിയിലും രണ്ടിന് ഇന്ത്യയിലും റിലീസ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

‘ടീച്ചര്‍ എന്ന ചിത്രം ചിത്രം രണ്ടു മണിക്കൂറില്‍ താഴെയേ ഉള്ളൂ. ഞാന്‍ വളരെ അക്ഷമയുള്ള ആളാണ്. രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഒരു ചിത്രം കണ്ടുകൊണ്ടിരിക്കുക ബുദ്ധിമുട്ടാണ് . എന്നെപ്പോലെ ഒരുപാടുപേര്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഥ ആവശ്യപ്പെടുന്നെങ്കില്‍ മാത്രമേ സിനിമയുടെ ദൈര്‍ഘ്യം കൂട്ടാന്‍ പാടുള്ളൂ. ആവശ്യം ഇല്ലാതെ വലിച്ചു നീട്ടുന്നതില്‍ താല്പര്യമില്ല. ഈ കഥയ്ക്ക് ഇത്രയും നീളമേ ആവശ്യമുള്ളൂവെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസാണ് നാളെ മുതല്‍ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാര്‍, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.