പോക്കിരി രാജ ഇന്ന് ഇറങ്ങിയാല്‍ പരാജയമായേനെ..! സംവിധായകന്‍ തന്നെ പറയുന്നു..!!

എന്നും സിനിമാ പ്രേമികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ള ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവര്‍ അഭിനയിച്ച നൈറ്റ് ഡ്രൈവാണ് വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. പുലി…

എന്നും സിനിമാ പ്രേമികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ള ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവര്‍ അഭിനയിച്ച നൈറ്റ് ഡ്രൈവാണ് വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. പുലി മുരുകന്‍, മധുരരാജ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ വലിയ ഹിറ്റായി മാറിയിരുന്നു. അതേസമയം, 2010 ല്‍ പോക്കിരിരാജ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്താണ് വൈശാഖ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

അന്ന് ആ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു എങ്കിലും ഇന്ന് ആ സിനിമ ഇറക്കിയിരുന്നു എങ്കില്‍ പരാജയമായിപ്പോയേനെ എന്നാണ് വൈശാഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. ആ കാലഘട്ടത്തില്‍ ആയതു കൊണ്ടാണ് പോക്കിരി രാജ വിജയം ആയതെന്നും, പുതിയ കാലത്തേ സിനിമ മാറിയത് കൊണ്ട് തന്നെ ഇന്നത് സ്വീകരിക്കപ്പെടില്ല എന്നും വൈശാഖ് പറയുന്നു.

ഇപ്പോള്‍ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരുടെ ആസ്വാദനത്തിനു അനുസരിച്ചാണ് നമ്മുക്ക് സിനിമ ചെയ്യാന്‍ പറ്റൂ എന്നും അതിനു വേണ്ടിയാണ് നമ്മള്‍ അപ്ഡേറ്റഡ് ആവേണ്ടത് എന്നും വൈശാഖ് വിശദീകരിക്കുന്നു. സിനിമയുടെ ഫോര്‍മാറ്റിലോ അതിന്റെ ഫോര്‍മുലകളിലോ അല്ല വ്യത്യാസം വരുന്നത്, അതിന്റെ അവതരണ ശൈലിയില്‍ ആണ്.

അന്ന് ചെയ്ത പോലെ പോക്കിരി രാജ ഇന്ന് ചെയ്യാന്‍ പറ്റില്ല എന്നും, അങ്ങനെ ചെയ്താല്‍ വലിയ പരാജയം ആവും സംഭവിക്കുക എന്നും വൈശാഖ് പറഞ്ഞു. അതേസമയം, മോഹന്‍ലാലിനെ നായകനാക്കിയുള്ള മോണ്‍സ്റ്ററാണ് വൈശാഖിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ള സിനിമ.