‘ത്രില്ലർ സിനിമകളുടെ നിലവാരങ്ങൾ വെച്ച് നോക്കുമ്പോ “അദൃശ്യം” ഒരുപടി മുകളിൽ’

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം ‘അദൃശ്യം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ്…

ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ചിത്രം ‘അദൃശ്യം’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വൈശാഖ് സി പ്രദീപ് പങ്കുവെച്ച കുറിപ്പില്‍ ‘ഇടക്കാലത്ത് ഇറങ്ങിയ മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ നിലവാരങ്ങള്‍ വെച്ച് നോക്കുമ്പോ ‘അദൃശ്യം’ ഒരുപടി മുകളില്‍ കാണും എന്ന് അനുമാനിക്കുന്നു’ വെന്ന് പറയുന്നു.

കംപ്ലീറ്റ്‌ലി ത്രില്ലര്‍ മൂഡ് നിലനിര്‍ത്തുന്ന ‘അദൃശ്യം’ തുടക്കം തൊട്ട് അവസാനം വരെ എന്‍ഗേജിംഗ് ആയിട്ട് പോകുന്ന സ്റ്റോറി ടെല്ലിങ്, അവതരണത്തിലൂടെ സ്‌ക്രീനില്‍ കൂടി എത്തിച്ചപ്പോ ടോട്ടലി ഒരു ക്വാളിറ്റി ത്രില്ലര്‍ സിനിമ വീണ്ടും മോളിവുഡില്‍ സംഭവിച്ചു. നായകന് ഹീറോ പരിവേഷമൊന്നുമില്ല എന്ന് മാത്രം ഇപ്പൊ പറയാം, ബാലന്‍സ് സിനിമ കണ്ട് അറിയൂ, ജോജുവും, ഷറഫുദ്ധീനും നല്ല പ്രകടനവുമായി സ്‌ക്രീനില്‍ ഉണ്ട്.

കൂടെ എടുത്ത് പറയേണ്ടത് പുതുമുഖ സംവിധായകന്റെ മികച്ച മേക്കിങ് രീതി തന്നെ. ത്രില്ലെര്‍ സിനിമ നല്‍കേണ്ടത് എന്‍ഗേജിംഗ് മൂടും, ക്ലൈമാക്‌സ് ട്വിസ്റ്റ്‌മൊക്കെയാണ് അത് രണ്ടിലും ഈ സിനിമ വിജയം കൈവരിച്ചിട്ടുണ്ട്, കൂടെ കുറച്ചു റൊമാന്റിക് ട്രാക്ക് കൂടി വന്ന് പോകുമ്പോള്‍ എല്ലാ ഓടിയന്‍സിന്റെയും ടെസ്റ്റിന് പടം ഉയരുന്നു. ഇടക്കാലത്ത് ഇറങ്ങിയ മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ നിലവാരങ്ങള്‍ വെച്ച് നോക്കുമ്പോ ‘അദൃശ്യം’ ഒരുപടി മുകളില്‍ കാണും എന്ന് അനുമാനിക്കുന്നുവെന്ന് പറയുന്നു.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ചെയ്തിരിക്കുന്നു. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.