ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

Follow Us :

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പിൽ വന്നിരിക്കുകയാണ്. ദൈർഘ്യമേറിയ ശബ്ദസന്ദേശങ്ങൾ ഇനി വാട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റായി പങ്കിടാം എന്നുള്ളതാണ് പുതിയ അപ്ഡേറ്റ്. മുൻപ് 30 സെക്കൻഡ് വരെയുള്ള വോയിസ് നോട്ടുകൾ മാത്രമാണ് ഇങ്ങനെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി ഇടാൻ സാധിച്ചിരുന്നത്. ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഈ സംവിധാനം ലഭ്യമാകും.

സന്ദേശ ബാറിലെ മൈക്ക് ബട്ടണിൽ ടാപ്പുചെയ്‌ത് നിങ്ങളുടെ സന്ദേശമോ അപ്‌ഡേറ്റോ റെക്കോർഡ് ചെയ്യുക, അത് നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളുമായും പങ്കിടും. വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കുന്ന അതേ രീതിയിൽ തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള വോയ്‌സ് നോട്ട് സംവിധാനം ലഭ്യമാകും.

സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ദൈർഘ്യമേറിയ വിഡിയോകളും പങ്കിടാനും കഴിയും. ഭാവിയിലെ അപ്‌ഡേറ്റുകൾ വരുമ്പോൾ 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ വരെ പോസ്റ്റ് ചെയ്യാൻ സാധിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വാട്‌സ്‌ആപ്പിൽ പുത്തൻ ഫീച്ചറുകൾ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകൾ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരുന്നതാണ് ഒരു പുതുമ. മെറ്റയുമായി വിവരങ്ങൾ രജിസ്റ്റർ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക.