മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നു കനി കുസൃതിയുടെ പിതാവ് മൈത്രേയന്‍

പ്രശസ്ത സിനിമ താരം കനി കുസൃതിയുടെ പിതാവാണ് മൈത്രേയൻ. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയുന്നത് കൊണ്ട് തന്നെ വാർത്തകളിൽ ഇടം നേടിയ താരം കൂടിയാണ് മൈത്രേയൻ. എന്നാൽ ഇപ്പോൾ ഇദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും…

പ്രശസ്ത സിനിമ താരം കനി കുസൃതിയുടെ പിതാവാണ് മൈത്രേയൻ. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയുന്നത് കൊണ്ട് തന്നെ വാർത്തകളിൽ ഇടം നേടിയ താരം കൂടിയാണ് മൈത്രേയൻ. എന്നാൽ ഇപ്പോൾ ഇദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മൈത്രേയന്റെ വാക്കുകൾ ഇങ്ങനെ, നമ്മുടെ പൊതു ധാരണയാണ് മമ്മൂട്ടിക്കും മോഹൻലാലിനും ആണ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയിക്കാൻ അറിയുന്നത് എന്നാണ്. എന്നാൽ ആ ധാരണ തെറ്റാണ്. പണം കൊണ്ടും ആധിപത്യം കൊണ്ടും മാത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇന്നും മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്നത്.

എന്നാൽ ഇന്നത്തെ മലയാള സിനിമ സൂപ്പര്താരങ്ങൾക്ക്  വേണ്ടിയാണ് ഒരുക്കുന്നത്. എന്നാൽ ഇവരേക്കാൾ ഒക്കെ അഭിനയത്തിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു താരം ഉണ്ട്. അത് ജഗതി ശ്രീകുമാർ ആണ്. അദ്ദേഹത്തിന് മുന്നിൽ ഇവരൊക്കെ ഒന്നുമല്ല എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. തിരക്കഥാകൃത്ത് സിനിമ ചെയ്യുന്നത് അതിലെ നായക കഥാപാത്രത്തിന് വേണ്ടിയാണ്. എന്നാൽ ആ സിനിമയിലെ ഒരു സ്വാഭാവിക കഥാപാത്രത്തെ ആയിരുന്നു ജഗതി ശ്രീകുമാർ ചെയ്യുക. അത് അഭിനയിച്ച് ഭലിപ്പിക്കുകയും ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്.

പണ്ടൊക്കെ സിനിമ ചെയ്യുമ്പോൾ മോഹൻലാൽ കഥാപാത്രമായി മാറിയാണ് അഭിനയിച്ചത്. എന്നാൽ ഇന്ന് അങ്ങനെ അല്ല, ഇന്ന് കഥാപാത്രത്തെ അല്ല, മറിച്ച് താരങ്ങൾക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. മോഹൻലാൽ സിനിമകൾ കാണാൻ പോയിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് മോഹൻലാൽ സിനിമ ആയത് കൊണ്ട് സിനിമ കാണാൻ പോകാത്ത കാലത്തിലേക്ക് എത്തി നിൽക്കുകയാണ്. ഇപ്പോൾ മോഹൻലാൽ സിനിമകൾ കാണാൻ താൻ പോകാറില്ല. എന്നാൽ മമ്മൂട്ടിയുടെ കാര്യവും ഏകദേശം ഇങ്ങനൊക്കെ ആണ്. എന്നാൽ അതിൽ ചിലതിൽ മാറ്റം ഉണ്ടെന്നു മാത്രം. ജഗതി ശ്രീകുമാറിന് മുന്നിൽ ഇവർ രണ്ടു പേരും ഒന്നും അല്ല എന്നതാണ് സത്യം.