ജനിച്ചപ്പോൾ ഞാൻ സബീനയായിരുന്നു ഇപ്പോൾ ഞാൻ ലക്ഷ്മിപ്രിയയും, ഏത് മതത്തിലാണെങ്കിലും ഞാൻ ഞാനായിരിക്കും

Lakshmi-Priya.actress
Lakshmi-Priya.actress

മലയാളികൾക്ക് വളരെ പരിചയമുള്ള താരമാണ് ലക്ഷ്മിപ്രിയ, മിനിക്രീനിലും ബിഗ്‌ക്രീനിലുമായി താരം വളരെയധികം തിളങ്ങി, തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയക്ക് എല്ലാത്തിനും താങ്ങായും തണലായും കൂടെ നിൽക്കുന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവ് ജയ്. അത് കൊണ്ട് തന്നെ സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്ന താരമാണ് ലക്ഷ്മി പ്രിയ. അതെ പോലെ തന്നെ  അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു രീതിയിലും മടി കാണിച്ചിരുന്നില്ല.അത് കൊണ്ട് തന്നെ അതിന്റെ പേരിൽ  നേരിടേണ്ടിവന്ന എതിര്‍പ്പുകളെ കരുത്തോടെ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ നിലവിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്  ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റാണ്.ലക്ഷ്മിപ്രിയ എന്ന പേര് ഏറ്റവും  ഔദ്യോഗികമായി സ്വീകരിച്ചതിനെ കുറിച്ചാണ് നടി വിവരിക്കുന്നത്. നെഞ്ചോട്  ചേര്‍ത്തുപിടിച്ചവര്‍ക്കും അതെ പോലെ തന്നെ കല്ലെറിഞ്ഞവര്‍ക്കും ലക്ഷ്മിപ്രിയ നന്ദി പറയുന്നു.മറ്റൊരു കാര്യം എന്തെന്നാൽ ഹിന്ദുവായാലും മുസ്ലീമായാലും ഞാന്‍ ഞാനായിക്കുമെന്നും താരം വ്യക്തമാക്കി.

Lakshmi Priya1
Lakshmi Priya1

ലക്ഷ്‌മി പ്രിയ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ…..

ലക്ഷ്മിപ്രിയയായ ഞാൻ ഒരു ഔദ്യോഗികമായി പ്രഖ്യാപനം നടത്തുകയാണ്.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.
കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്.
Lakshmi Priya2
Lakshmi Priya2
കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.
ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, Binil Somasundaram ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട്
ലക്ഷ്മി പ്രിയ