ദൈവത്തിന് മുൻപിൽ രവിപിള്ളയെന്നോ മോഹൻലാലെന്നോയില്ല, ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കാർ പ്രവേശിപ്പിച്ച സംഭവത്തിൽ ദേവസ്വത്തിൽ ഭിന്നത രൂക്ഷമാകുമ്പോൾ

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്. ഗണേശിനും വധു അഞ്ജനയ്ക്കും…

Mohanlal001

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ ഗണേശിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.അതേ പോലെ തന്നെ വെളുപ്പിനെ   ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ  മോഹന്‍ലാല്‍ മാത്രമാണ് താലികെട്ട് സമയത്ത് ക്ഷേത്ര നടയില്‍ എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Mohanlal1
Mohanlal1

പക്ഷെ എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷം നിരവധി വിമർശനവും ഉയരുന്നുണ്ട്,മാസ്‌ക് ധരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ചിത്രത്തിന് താഴെ ഉയർന്ന് വരുന്നത്.അതെ പോലെ തന്നെ മോഹൻലാൽ ക്ഷേത്രത്തിലേക്ക് ദർശനത്തിന് എത്തിയപ്പോൾ  വാഹനം ക്ഷേത്രനടയിലേക്ക് പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി കാരണം  ദേവസ്വത്തിൽ ഭിന്നത ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്.അതെ പോലെ വളരെ പ്രധാനമായും വാഹനം  അകത്തേക്ക് കടത്തി വിട്ടതിന്റെ പേരിൽ മൂന്ന് ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റിയ സംഭവത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഈ നടപടി ഒരിക്കലും  അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു കൊണ്ട് ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ  ദേവസ്വം കമ്മീഷണര്‍ക്കു പരാതി കൊടുത്തിരിക്കുകയാണ്.

Mohanlal3
Mohanlal3

ദേവസ്വത്തിലെ ഭരണസമിതി അംഗങ്ങളായ  മല്ലിശേരി പരമേശ്വരന്‍ നമ്പുതിരിപ്പാട്,  അഡ്വ. കെ.വി. മോഹനകൃഷ്ണന്‍,കെ. അജിത്ത്, കെ.വി. ഷാജി, എ.വി. പ്രശാന്ത് എന്നിവർ ചേർന്നാണ് ദേവസ്വം കമ്മീഷണര്‍ക്കു പരാതി കൊടുത്തിട്ടുള്ളത്. നിലവിൽ ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നു തീരുമാനിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ  കാരണം കൊണ്ട് തന്നെ ഇന്നലെ നടത്താനിരുന്ന ദേവസ്വം ഭരണസമിതി യോഗം ചേരുവാനായില്ല. അതെ പോലെ വളരെ പ്രധാനമായും ദേവസ്വം നിയമമനുസരിച്ച്‌ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍  ഭരണസമിതിയുടെ അന്തിമ തീരുമാനം വേണം.പരാതിയിൽ പറയുന്ന ഒരു കാര്യം എന്തെന്നാൽ  അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണെന്നാണ്.

Mohanlal2
Mohanlal2

മറ്റൊരു കാര്യം എന്തെന്നാൽ മോഹന്‍ലാലിന്റെ വാഹനം അകത്തേക്ക് പ്രവേശിപ്പിച്ചത് മൂന്ന് ഭരണസമിതി അംഗങ്ങളുടെ അനുമതിയോട് കൂടിയാണ്.എന്ത് കൊണ്ടെന്നാൽ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ജനപ്രിയ നടനെ ആരാധകരായ ജനക്കൂട്ടത്തില്‍നിന്നു സംരക്ഷിക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണെന്നാണ്.അതെ പോലെ തന്നെ വളരെ പ്രധാനമായി ഈ ഈ വഴിയിലൂടെ തന്നെ ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍, തന്ത്രിമഠം, അഡ്മിനിസ്‌ട്രേറ്ററുടെ വസതി എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത് വളരെ പതിവായുള്ള ഒരു പ്രവണതയാണ്.ഈ അഡ്മിനിസ്‌ട്രേറ്ററുടെ നടപടി മുൻപും വളരെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പരാതിയിൽ വളരെ വിശദമായി തന്നെ വ്യക്തമാക്കുന്നുണ്ട്.