താൻ അറിയാത്ത കാര്യത്തിന് പഴികേൾക്കുന്നു! എന്തിനാണ് തന്നെ ആളുകൾ ഒരു ശത്രുവായി കാണുന്നത്, ദിലീപ് 

താൻ അറിയാത്ത കാര്യത്തിനാണ് പഴികേൾക്കേണ്ടി വരുന്നത്,, എന്തിനാണ് ആളുകൾ എന്നെ ഒരു ശത്രുവായി കാണുന്നത് നടൻ ദിലീപ് തന്റെ പുതിയ ചിത്രമായ പവി കെയർ ടേക്കർ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ ഒരു അഭിമുഖത്തിലാണ്…

താൻ അറിയാത്ത കാര്യത്തിനാണ് പഴികേൾക്കേണ്ടി വരുന്നത്,, എന്തിനാണ് ആളുകൾ എന്നെ ഒരു ശത്രുവായി കാണുന്നത് നടൻ ദിലീപ് തന്റെ പുതിയ ചിത്രമായ പവി കെയർ ടേക്കർ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ ഒരു അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. താൻ അറിയാത്ത കാര്യത്തിന് പിഴ കേൾക്കേണ്ടി വരുന്നു അത് തന്റെ മൊത്തം സിനിമ ജീവിതത്തെയാണ് തകർത്തിരിക്കുന്നത്, എന്തിനാണ് ആളുകൾ തന്നെ ഒരു ശത്രുവായി കാണുന്നത് നടൻ ചോദിക്കുന്നു.

സിനിമയ്ക്ക് എല്ലാ രീതിയിലും മാറ്റങ്ങൾ വന്നു തുടങ്ങി, താൻ അഭിനയിച്ച സമയത്തെ രീതി അല്ല ഇപ്പോൾ, മേക്കിങ് രീതിയും എല്ലാ ടെക്നൊളജികളും മാറി തുടങ്ങി. എന്നെ സംബന്ധിച്ചു ഒരു കാര്യമുണ്ട് പ്രേക്ഷകർ നല്ല രീതിയിൽ നമ്മളിൽ നിന്നും കൂടുതൽ  പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ സിനിമ മാത്രമാണ് എന്റെ ലോകം, എനിയ്ക്ക് സിനിമക്ക് അപ്പുറം ഒന്നുമില്ല.

പക്ഷെ ഇതിനിടെ എന്നോടെ എന്തിനാണ് ശത്രുത, എനിക്ക് മനസിലാകുന്നില്ല . നമ്മൾ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പേരിൽ ഏഴുവർഷം എന്നെ ശിക്ഷിച്ചു, പോട്ടെ എന്റെ സമയദോഷം, ഞാൻ അനുഭവിച്ചു, ഞാൻ നിയമത്തെ മാനിക്കുന്നു, ഇപ്പോൾ അതിനു വേണ്ടി യുദ്ധ൦ നടത്തുകയാണ്. എന്നിട്ടും പുതിയ ഒരു സിനിമ വരുമ്പോൾ പുതിയ ഐറ്റം എടുത്തു വരുകയാണ്. കുറെ വര്ഷങ്ങളായി ഇത്, എന്നെ അടിക്കുക എന്ന്ത് എന്റെ കൂടെ നിൽക്കുന്ന കംപ്ലീറ്റ് ആൾക്കാരെ അടിക്കുന്നു, എനിക്കും അവർക്കും ഫാമിലി ഉണ്ട്, എന്തിനാണ് എന്നോട് ശത്രുത ദിലീപ് പറയുന്നു.