അങ്ങനെയൊന്നും മോഹൻലാലോ,മമ്മൂട്ടിയോ സിനിമയിൽ ചോദിക്കുന്നത് കണ്ടിട്ടില്ല, അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ട൦ ; ഫഹദ് ഫാസിൽ പറയുന്നു 

എനിക്ക് അഭിനയം അങ്ങനെ ഇഷ്ടമല്ല, ഒരു ആക്ടര്‍ എന്ന നിലയില്‍ തനിക്ക് കുറേ പരിമിതികള്‍ ഉണ്ട്, എന്നാൽ അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ടം പ്രൊഡ്യൂസർ ആകാൻ, താന്‍ മറ്റു വഴികളൊന്നുമില്ലാതെ സിനിമയില്‍ എത്തിയതാണ് നടൻ പറയുന്നു…

എനിക്ക് അഭിനയം അങ്ങനെ ഇഷ്ടമല്ല, ഒരു ആക്ടര്‍ എന്ന നിലയില്‍ തനിക്ക് കുറേ പരിമിതികള്‍ ഉണ്ട്, എന്നാൽ അഭിനയത്തേക്കാൾ കൂടുതൽ ഇഷ്ടം പ്രൊഡ്യൂസർ ആകാൻ, താന്‍ മറ്റു വഴികളൊന്നുമില്ലാതെ സിനിമയില്‍ എത്തിയതാണ് നടൻ പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്നു പറയുന്നത്, ഒരു നടന്‍ എന്ന രീതിയില്‍ തനിക്ക് ഒത്തിരി പരിമിതികള്‍ ഉണ്ട്. ക്യാമറാമാന്റെ അടുത്ത് എന്ത് ലെന്‍സ് ആണ് ഇടുന്നത്, എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ എപ്പോഴുംചോദിക്കാറുണ്ട്

ഒരു ആക്ടര്‍ ശരിക്ക് അത് ചെയ്യാന്‍ പാടില്ലാത്തതാണ്. മോഹന്‍ലാലോ മമ്മൂട്ടിയോ അതൊന്നും ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലാ. എന്റെ അച്ഛന്‍ പറയാറുണ്ട്, ക്യാമറയുടെ മുന്നില്‍ നിന്ന് ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് ആര്, എങ്ങനെയാണ് ഈ ഷോട്ട് എടുക്കാന്‍ പോകുന്നതെന്ന് നീ ഒരിക്കലും ചിന്തിച്ച് ബുദ്ധിമുട്ടാന്‍ പാടില്ല. എന്നാൽ ഞാന്‍ അക്കാര്യത്തില്‍ കോണ്‍ഷ്യസ് ആണ്.

കോസ്റ്റിയൂമറുടെ അടുത്ത് ഇത് നന്നായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കാറുണ്ട്. അതുകൊണ്ട്  എനിക്ക് ഒരു നടന്‍ എന്ന രീതിയില്‍ കുറേ ലിമിറ്റേഷന്‍സ് ഉണ്ടു ,അതുകൊണ്ട്കു റേ പേരെ ഡിപന്‍ഡ് ചെയ്യേണ്ടി വരുന്നുണ്ട്  എന്നാൽ ഒരു പ്രോഡ്യൂസര്‍ എന്ന നിലയില്‍ എനിക്ക് അങ്ങനെ ഒരു പ്രശ്‌നമേയില്ല.ശ്യാം പുഷ്‌കരനും ദിലീഷും പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നത് കാണാന്‍ രസകരമാണ് ഫഹദ് പറയുന്നു