ചൂൽ പാക്കറ്റിലെ എഴുത്ത് കണ്ടോ ; വൈറൽ ആയി മുന്നറിയിപ്പ്

ഒരു ചൂലിന്‍റെ പാക്കറ്റില്‍ കലോറിയുടെ കണക്കും പോഷകങ്ങളുടെ കണക്കുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പക്ഷേ പാക്കിംഗില്‍ കടക്കാര്‍ക്ക് വന്ന പിഴവ് മൂലം ഏതെങ്കിലും ഭക്ഷണ സാധനങ്ങളുടെ കവര്‍ ആയതാകാം.കടകളിൽ നിന്നൊക്കെ വാങ്ങുന്ന…

ഒരു ചൂലിന്‍റെ പാക്കറ്റില്‍ കലോറിയുടെ കണക്കും പോഷകങ്ങളുടെ കണക്കുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പക്ഷേ പാക്കിംഗില്‍ കടക്കാര്‍ക്ക് വന്ന പിഴവ് മൂലം ഏതെങ്കിലും ഭക്ഷണ സാധനങ്ങളുടെ കവര്‍ ആയതാകാം.കടകളിൽ നിന്നൊക്കെ വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ മിക്കതിലും എത്ര നാൾ ആ ഭക്ഷണം കേടു കൂടാതെ ഇരിക്കും അതിലടങ്ങിയിരിക്കുന്ന ചേരുവകൾ അതിലുള്ള പോഷക ഘടകങ്ങൾ എന്നിവയെ കുറിച്ചുമെല്ലാം ആ പാക്കറ്റിൽ കുറിച്ചിട്ടുണ്ടായിരിക്കും. എത്ര കലോറിയുണ്ട്, എത്ര കൊഴുപ്പുണ്ട്, പ്രിസര്‍വേറ്റീവ്സ് ഉണ്ടോ,  എന്നിങ്ങനെയുള്ള വിശദാംശങ്ങളാണ് സാധാരണ ഗതിയില്‍ ഇങ്ങനെ പാക്കറ്റുകളില്‍ കുറിക്കാൻ സാധ്യത. കഴിക്കാനല്ലാതെ ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ അതിന്‍റെ മറ്റ് വിശദാംശങ്ങള്‍ കാണുമായിരിക്കാം. ഉദാഹരണത്തിന് എന്ത് മെറ്റീരിയലാണ്, ഗ്യാരന്‍റി എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഭക്ഷണ സാധനങ്ങളില്‍ മാത്രമാണ് കലോറിയും പോഷക ഘടകങ്ങളും ഒക്കെ കുറിക്കുക. ഈവയിൽ മാത്രമേ ഇത്തരത്തിലുള്ള വിവരങ്ങള്‍ രേഖപ്പെടുത്താൻ സാധിക്കുക.

കാരണം ഇതിലാണല്ലോ നമുക്ക് എത്ര കലോറി കിട്ടുന്നുണ്ട്, മറ്റ് പോഷകങ്ങള്‍ എത്ര കിട്ടും എന്നെല്ലാം അറിയേണ്ടത്. എന്നാലിവിടെയിതാ ഒരു ചൂലിന്‍റെ പാക്കറ്റില്‍ കലോറിയുടെ കണക്കും പോഷകങ്ങളുടെ കണക്കുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പക്ഷേ പാക്കിംഗില്‍ കടക്കാര്‍ക്ക് വന്ന പിഴവ് മൂലം ഏതെങ്കിലും ഭക്ഷണ സാധനങ്ങളുടെ കവര്‍ ആയതാകാം. അങ്ങനെ എന്തെങ്കിലും അബദ്ധമാകാം ഈ രസകരമായ സംഭവത്തിന് പിന്നിലുണ്ടായത്.എന്തായാലും ഈ ചിത്രം ഇപ്പോള്‍ വ്യാപകമായി പങ്കു വയ്ക്കപ്പെടുകയാണ്. 150 കലോറി, 13 ശതമാനം ഫാറ്റ്, ഇതില്‍ 5 ശതമാനം സാച്വറേറ്റഡ് ഫാറ്റ്, 7 ശതമാനം സോഡിയം, 6 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 7 ശതമാനം ഡയറ്ററി ഫൈബര്‍, 2 ശതമാനം അയേണ്‍ എന്നിങ്ങനെയെല്ലാം ചൂലിന്‍റെ പാക്കറ്റില്‍ കാണാം. കൊളസ്ട്രോള്‍ കൂട്ടുകയില്ലെന്നും പാക്കറ്റിന്മേല്‍ രേഖപ്പെടുത്തിയിരിക്കുന്നു. സകരമായ ധാരാളം കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. രസകരമായ ധാരാളം കമന്‍റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ ചൂലുപയോഗിച്ച്‌ അടിച്ചു വാരുമ്പോള്‍ എത്ര കലോറി കുറയുമെന്നായിരിക്കും ഇതിന്മേല്‍ കുറിച്ചിരിക്കുന്നതെന്നും, ഇനി അഥവാ കഴിക്കണമെന്ന് തോന്നിയാലും എന്തെല്ലാമാണ് ഇതിലടങ്ങിയിരിക്കുന്നത് എന്നറിയാതെ പോകണ്ട എന്നുമെല്ലാം കമന്‍റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു.രസകരമായ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ഈ ഫോട്ടോ പങ്കു വയ്ക്കുന്നതും.