എന്നെ ഒരു ഭാര്യയായി അല്ല തേജസേട്ടൻ കാണുന്നത് ആ സ്വഭാവം ഇഷ്ട്ടമല്ല, മാളവിക 

കുടുംബ പ്രേഷകരുടെ പ്രിയങ്കരായ താര ദമ്പതികൾ ആണ് മാളവിക കൃഷ്ണദാസും, ഭർത്താവ് തേജസും, ഇപ്പോൾ ഇരുവരും അവരുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ച കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്ക് തേജസയേട്ടനിൽ  നിന്നും ഇഷ്ട്ടമല്ലാത്ത കാര്യം തന്നെ ഒരു ഭാര്യയായി അല്ല കാണുന്നത്. അങ്ങനെ തന്നെ ട്രീറ്റ് ചെയ്യാതെ ഒരു സുഹൃത്തായി ആണ് അതെനിക്ക് ഇഷ്ട്ടമല്ല മാളവിക പറയുന്നു.

എന്ത് ഭക്ഷണം ഉണ്ടാക്കി കൊടുത്താലും അദ്ദേഹം കഴിച്ചുകൊള്ളും, ഞാൻ എന്റെ അമ്മക്ക് ഒരു മോൾ ആണ് അപ്പോൾ ഏതോ ഒരു സുഹൃത്തിനെ പോലെയാണ് അദ്ദേഹം ട്രീറ്റ് ചെയ്യുന്നത്, തേജസേട്ടന്റെ ആ സ്വഭാവം തനിക്കിഷ്ട്ടമല്ല മാളവിക പറഞ്ഞു. എന്നാൽ തേജസ്സ് മാളവികയെ കുറിച്ച് പറഞ്ഞത് മാളു വളരെ സെൻസിറ്റീവ് ആയ പെൺകുട്ടിയാണ്.അത് മാത്രം മാളുവിന്റെ സ്വഭാവം ഇഷ്ടമല്ലാത്തത് , നല്ല ചുറുചുറുക്കോടെ ആണ് എല്ലാകാര്യങ്ങളും മാളു നോക്കുന്നത് അത് തന്റെ അമ്മയും പറയാറുണ്ടെന്ന് തേജസ്സ് പറയുന്നു.

അതുപോലെ ഇഷ്ട്ടമില്ലാത്ത വിവാഹം നിങ്ങൾ ചെയ്യരുത്, എന്തിനാണ് രണ്ടു കുടുംബത്തെ വെറുതെ വേദനിപ്പിക്കുന്നത് അതിലും നല്ലത് വിവാഹം കഴിക്കാതെ നിൽക്കുന്നതാണ് ഇരുവരും ചേർന്നു പറഞ്ഞു. അതുപോലെ ചിലരുടെ ഒരു ധാരണാ ഉണ്ട് വിവാഹം കഴിച്ചു കഴിഞ്ഞാൽ അഡ്ജസ്റ്റ് ചെയ്യ്തു ജീവിക്കാമെന്ന് എന്നാൽ ആ ചിന്ത തെറ്റ് ആണ്. കുടുംബ ജീവിതത്തിൽ യെപോളും  സമാധാനവും  സന്തോഷവുമാണ് വേണ്ടത് മാളവികയും തേജസും പറയുന്നു.