പെണ്ണുങ്ങളെ പ്രസവിപ്പിക്കുന്ന ജോലി ; 25 ലക്ഷം രൂപ ശമ്പളം, ഓൺലൈൻ തട്ടിപ്പിൽ പണം പോയി 

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും ഓണ്‍ലൈനിലൂടെ കാണിച്ചു കൊടുത്തു. പ്രതിഫലമായി വാഗ്ദാനം ചെയ്ത 25 ലക്ഷത്തില്‍ അഡ്വാൻസായി അഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കാണിച്ചുള്ള സ്ക്രീൻ ഷോട്ടും വാട്സ് ആപ്പില്‍ അയച്ചു നല്‍കി.ഗര്‍ഭം…

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും ഓണ്‍ലൈനിലൂടെ കാണിച്ചു കൊടുത്തു. പ്രതിഫലമായി വാഗ്ദാനം ചെയ്ത 25 ലക്ഷത്തില്‍ അഡ്വാൻസായി അഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കാണിച്ചുള്ള സ്ക്രീൻ ഷോട്ടും വാട്സ് ആപ്പില്‍ അയച്ചു നല്‍കി.ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്കായി യുവാവ് ഓൺലൈനിലൂടെ അപേക്ഷ നൽകി. അവസാനം യുവാവിന് പണിയും കിട്ടിയില്ല  യുവാവിന്റെ പണവും പോയി. മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരനാണ് ഓണ്‍ലൈൻ തട്ടിപ്പില്‍ 49,500 രൂപ നഷ്ടമായത്. ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്ന ഓണ്‍ലൈൻ പരസ്യം കണ്ടാണ് യുവാവ് ഓൺലൈൻ സംഘവുമായി ബന്ധപ്പെട്ടത്. ഫോണില്‍ സംസാരിച്ച്‌ ഇടപാട് ഉറപ്പിച്ചു. 799 രൂപ അടച്ച്‌ ഗ്രൂപ്പില്‍ അംഗത്വമെടുത്തു. ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിയാണ് ചെയ്യേണ്ടതെന്നാണ് ഇയാളെ ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫോട്ടോയും ഓണ്‍ലൈനിലൂടെ കാണിച്ചു കൊടുത്തു. പ്രതിഫലമായി വാഗ്ദാനം ചെയ്ത 25 ലക്ഷത്തില്‍ അഡ്വാൻസായി അഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കാണിച്ചുള്ള സ്ക്രീൻ ഷോട്ടും വാട്സ് ആപ്പില്‍ അയച്ചു നല്‍കി.


ആദ്യ ഗഡു ലഭിച്ചതായി വിശ്വസിച്ച യുവാവിന് പിന്നീട്  ഒരു സന്ദേശം കൂടി ലഭിച്ചു. ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രോസസിങ് ഫീസ് എന്നിവ ചേര്‍ത്ത് 49,500 രൂപ അടയ്ക്കാനായിരുന്നു ഈ ഫോൺ സന്ദേശം.തട്ടിപ്പു സംഘം അയച്ചു കൊടുത്ത ക്യൂആര്‍ കോഡ് ഉപയോഗിച്ച്‌ തുക അടച്ചു. സംഘം അയച്ചതായി പറയുന്ന അഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയുമില്ല. പണം നഷ്ടപ്പെട്ട കാര്യം നിലവിൽ ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മാഹി പൊലീസില്‍ പരാതി നൽകാൻ തീരുമാനിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെ ബി മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുകാര്‍ രാജസ്ഥാനില്‍ നിന്നുള്ള സംഘമാണെന്ന് വ്യക്തമാവുകയും ചെയ്തു. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. സമാന രീതിയില്‍ മറ്റുപലരും തട്ടിപ്പിനിരയായെന്ന് സംശയിക്കുന്ന പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.