അനുപമയ്ക്ക് മാസം ലഭിച്ചിരുന്നത് അഞ്ച് ലക്ഷം രൂപ!! ‘തട്ടിക്കൊണ്ടുപോകല്‍ പദ്ധതി’ പാളിയതോടെ യൂട്യൂബര്‍ ജയിലിലേക്കും

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടിയിരിക്കുകയാണ്. അച്ഛനും അമ്മയും മകളുമാണ് കേസില്‍ അറസ്റ്റിലായത്. പിടിയിലായത് പ്രമുഖ യൂടൂബര്‍ കൂടിയാണ് എന്ന കാര്യമാണ് ശ്രദ്ധേയമാകുന്നത്. മുഖ്യപ്രതി പത്മകുമാറും രണ്ടാം പ്രതി…

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടിയിരിക്കുകയാണ്. അച്ഛനും അമ്മയും മകളുമാണ് കേസില്‍ അറസ്റ്റിലായത്. പിടിയിലായത് പ്രമുഖ യൂടൂബര്‍ കൂടിയാണ് എന്ന കാര്യമാണ് ശ്രദ്ധേയമാകുന്നത്. മുഖ്യപ്രതി പത്മകുമാറും രണ്ടാം പ്രതി ഭാര്യ അനിതാകുമാരി, മൂന്നാംപ്രതി അനുപമ എന്നിവരാണ്.

അനുപമയുടെ ‘അനുപമ പത്മന്‍’ ചാനലിന് യൂട്യൂബില്‍ 5 ലക്ഷം ഫോളോവേഴ്‌സുണ്ട്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട് ചാനലില്‍. ഇംഗ്ലീഷിലാണ് അനുപമയുടെ വീഡിയോകളുള്ളത്. അനുപമയ്ക്ക് ഒരു മാസം യൂട്യൂബില്‍ നിന്നും ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞ അപര്‍ണ സ്പുടമായി ഇംഗ്ലീഷ് സംസാരിക്കും. ആ കഴിവാണ് അനുപമ ദുരുപയോഗം ചെയ്തത്. ഓരോ വീഡിയോയ്ക്കും ലക്ഷകണക്കിന് വ്യൂവേഴ്‌സുമുണ്ടായിരുന്നു. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെക്കുറിച്ചാണ് അപര്‍ണയുടെ വീഡിയോകള്‍ ഏറെയും.

കഴിഞ്ഞ ജൂലായില്‍ യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ അനുപമയെ ഡീമോണിറ്റൈസ് ചെയ്തതോടെയാണ് പണമുണ്ടാക്കാന്‍ വഴി കണ്ടെത്തിയത്. ആദ്യം പദ്ധതിയെ എതിര്‍ത്തിരുന്ന അനുപമയും മാതാപിതാക്കളോടൊപ്പം ചേരുകയായികുന്നു. താത്കാലിക സാമ്പത്തിക ബാധ്യത തീര്‍ക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. ഒരുവര്‍ഷത്തെ പ്ലാനിങിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നിട്ടാണ് അടിയന്തിര ആവശ്യത്തിനായി 10 ലക്ഷം ആവശ്യപ്പെട്ടത്.