ശ്രീദേവിയുടെ മരണത്തിൽ പ്രധാനമന്ത്രിയുടെ അടക്കം വ്യാജ കത്ത് പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ കുറ്റപത്രം

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ ആരോപണം ഉയർത്തിയ യുവതിക്കെതിരെ സിബിഐ കുറ്റപത്രം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയടക്കം വ്യാജ കത്തുകൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇപ്പോൾ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. യുട്യൂബറായ ദീപ്‍തി ആർ…

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിൽ ആരോപണം ഉയർത്തിയ യുവതിക്കെതിരെ സിബിഐ കുറ്റപത്രം. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയടക്കം വ്യാജ കത്തുകൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇപ്പോൾ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. യുട്യൂബറായ ദീപ്‍തി ആർ പിന്നിതിക്ക് എതിരെയാണ് കുറ്റപത്രം. മോദിക്ക് പുറമേ പ്രതിരോധ മന്ത്രിയുടെ വ്യാജ കത്തും ദീപ്‍തി പ്രചരിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

2018 ഫെബ്രുവരിയിലായിരുന്നു ശ്രീദേവിഅന്തരിച്ചത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യുഎഇയിലെയും സർക്കാരുകൾ വസ്‍തുതകൾ മറച്ചുവയ്‍ക്കുന്നു എന്നായിരുന്നു ദീപ്തിയുടെ ആരോപണം. തുടർന്ന് ഭുവനേശ്വർ സ്വദേശിയായ ദീപ്‍തിക്ക് എതിരെയും യുവതിയുടെ അഭിഭാഷകൻ സുരേഷ് കാമത്തിനും എതിരെ കഴിഞ്ഞ വർഷം സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

യൂട്യൂബറായ ദീപ്‍തി ഹാജരാക്കിയ രേഖകൾ വ്യാജമാണ് എന്നാണ് സിബിഐ അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി, 465, 469, 471 വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയായിരുന്നു. സിബിഐ ദീപ്തിയുടെ റെയ്‍ഡ് നടത്തുകയും ഫോണുകളും ലാപ്ടോപ്പും ഉൾപ്പടെ പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നേ സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയില്ല എന്നും കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്നും ദീപ്‍തി പറഞ്ഞിരുന്നു.