കോമഡി സ്കറ്റിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസീസ് നെടുമങ്ങാട്, ഇപ്പോൾ തന്റെ ആദ്യ കാല സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു , ആ ചിത്രത്തിലെ തന്റെ വേഷം ഇത്രയും ക്ലിക്കായി തീരുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ല നടൻ പറയുന്നു.
ഈ ചിത്രത്തിലെ തന്റെ കഥാപാത്രം യഥാർത്ഥത്തിൽ അജുവർഗീസ് ഉപേക്ഷിച്ചതായിരുന്നു , അന്ന് ചെയ്ത ആ കഥാപാത്രം അജു വര്‍ഗീസിനു വേണ്ടിയുള്ള കഥാപാത്രമായിരുന്നു എന്നാൽ തന്റെ ഭാഗ്യം കൊണ്ട് അജുവിന് അന്ന് വരാന്‍ കഴിഞ്ഞില്ല അങ്ങനെ ആ വേഷം തനിക്ക് ലഭിച്ചു ,അറിഞ്ഞു കൊണ്ടല്ലെങ്കിലും അജു വര്‍ഗീസ് ചെയ്യ്തു തന്ന ഉപകാരത്തിനു നന്ദി അസീസ് പറയുന്നു. ആ സീനിലെ ഞങ്ങള്‍ നാലു ചീട്ടുകളിക്കാരില്‍ ആര്‍ക്കാണ് നിവിന്‍ പോളിയുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടാവുക എന്നറിയില്ലായിരുന്നു നടൻ പറയുന്നു.
ചീട്ടുകളി സീന്‍ കണ്ടിട്ടാണ് സംവിധയൻ തന്നെ സെലക്ട് ചെയ്ത തത് , ശരിക്കും ആ ചിത്രത്തിൽ ഒന്ന് രണ്ടു ഡയലോഗുകൾ ഉള്ളെങ്കിലും അത് പെട്ടന്ന് ക്ലിക്ക് ആകുമെന്ന് പ്രതീഷിച്ചിരുന്നില്ല, ഇപ്പോൾ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിനിടയിലാണ് നടൻ ഈ കാര്യം വെളിപ്പടുത്തിയത്,