‘ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ കൊടുത്തിട്ട് ഇല്ലാത്ത ഗിഫ്റ്റ്’ യുവ മൃദുലയ്ക്ക് കൊടുത്ത സമ്മാനം

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്‌ക്രീന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു.…

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്‌ക്രീന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. ധ്വനി കൃഷ്ണ എന്നാണ് മകളുടെ പേര്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

mridula and yuva

ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് യുവയും മൃദുലയും. വാലന്റൈന്‍സ് ഡേയ്ക്ക് നല്‍കാന്‍ കഴിയാതിരുന്ന സമ്മാനം ഇപ്പോള്‍ നല്‍കി മൃദുലയെ സര്‍പ്രൈസ് ആക്കിയതിനെ കുറിച്ചാണ് യുവയുടെ വീഡിയോ. ഒരു ഭര്‍ത്താവും ഭാര്യക്ക് ഇതുവരെ നല്‍കാത്ത സമ്മാനം എന്നാണ് വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സര്‍പ്രൈസ് സമ്മാനം. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന, ചേര്‍ന്ന് കിടക്കാന്‍ ഉപകാരപ്പെടുന്ന പില്ലോ ആണിത്. എത്ര പിണക്കമാണെങ്കിലും കപ്പിള്‍ പില്ലോയുണ്ടെങ്കില്‍ അടുത്തു ചേര്‍ന്ന് കിടക്കുമെന്നും യുവ പറയുന്നു. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരെത്തി. യുവയുടെ സമ്മാനം സൂപ്പറായിട്ടുണ്ടെന്നാണ് മിക്കവരുടേയും കമന്റ്.