News

പൊതു ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതനിടെ യുവതി പ്രസവിച്ചു; കുഞ്ഞു വീണത് സെപ്റ്റിക് ടാങ്കില്‍…..

നവജാത ശിശു സെപ്റ്റിക് ടാങ്കില്‍ വീണു പോയാല്‍ എന്തായിരിക്കും അവസ്ഥ. ചൈനയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരവസ്ഥ ഉണ്ടായത്.

പൊതു ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തന്റെ കുഞ്ഞ് പുറത്തേക്ക് വരുകയാണെന്ന് മനസിലാകാതിരുന്ന യുവതി കുഞ്ഞിന് ജന്മം നല്‍കിയത് ക്ലോസറ്റില്‍. കുഞ്ഞ് നേരെ സെപ്റ്റിക് ടാങ്കിലേക്ക് വീണു പോയി. ഇതൊന്നുമറിയാതെ യുവതി ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന ജോലിക്കാര്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് സംഭവം മനസിലായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവരെത്തി സെപ്റ്റിക് ടാങ്ക് കുത്തിപ്പൊളിച്ച് കുഞ്ഞിനെ രക്ഷപെടുത്തി. കുഞ്ഞ് സെപ്റ്റിക് ടാങ്കില്‍ മുങ്ങിപ്പോയിരുന്നില്ല. അതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുഞ്ഞ് അമ്മയോടൊപ്പം ആശുപത്രിയില്‍ സുരക്ഷിതമായിരിക്കുന്നു. ഇരുപത് കാരിയായ യുവതിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുവാണെന്ന് മനസിലാകാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

source: pravasi shabdam

Most Popular

To Top