അന്ന് 10 മില്യൺ പൗണ്ട് ലോട്ടറി വിജയി. ഇന്ന് 10 പൗണ്ടിന് വേണ്ടി വിറകുവിൽകുന്നു. ഇവിടെ വില്ലൻ വിധി ആയിരുന്നില്ല!

കടലിൽ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലോ പഴമക്കാർ പറയുന്നത്. കൈയില്‍ കാശുണ്ടെങ്കില്‍ അത് ചെലവഴിക്കാന്‍ വഴികള്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ. എന്നാൽ അങ്ങനെ ചെയ്യരുതെന്നും പണത്തിന്റെ വില മനസിലാക്കി വരുമ്പോഴേക്കും നമുക്ക് എല്ലാം നഷ്ട്ടപെട്ടിട്ടുണ്ടാകും. ഇവിടെ…

കടലിൽ കളഞ്ഞാലും അളന്നു കളയണമെന്നാണല്ലോ പഴമക്കാർ പറയുന്നത്. കൈയില്‍ കാശുണ്ടെങ്കില്‍ അത് ചെലവഴിക്കാന്‍ വഴികള്‍ക്ക് യാതൊരു പഞ്ഞവുമില്ല നമ്മുടെ നാട്ടിൽ. എന്നാൽ അങ്ങനെ ചെയ്യരുതെന്നും പണത്തിന്റെ വില മനസിലാക്കി വരുമ്പോഴേക്കും നമുക്ക് എല്ലാം നഷ്ട്ടപെട്ടിട്ടുണ്ടാകും.

ഇവിടെ അതിനോട് ഉദാഹരണമാണ് മൈക്കിള്‍ കരോള്‍. കോടീശ്വരനായ ഭാഗ്യവാനില്‍ നിന്നും ഹതഭാഗ്യനായ വിറക് വില്‍പ്പനക്കാരനായി മാറാൻ മൈക്കിളിനു അധികനാൾ വേണ്ടി വന്നില്ല. 2002ല്‍ 10 മില്ല്യണ്‍ പൗണ്ട് ലോട്ടറി സമ്മാനമായി ലഭിച്ച ഭാഗ്യവാനാണ് ഇപ്പോള്‍ അന്നന്ന് ഉള്ള വകകണ്ടെത്താനായി 10 പൗണ്ട് നിരക്കില്‍ ജോലി ചെയ്യുന്നത്. മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന ജോലിക്കിടെയാണ് കരോളിന് ലോട്ടറിയടിച്ചത്. ഇതോടെ ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച്‌ ജീവിതം ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമാക്കി മാറ്റാൻ ഇറങ്ങിയ ഇയാള്‍ മദ്യവും മയക്കുമരുന്നുകളും നിറഞ്ഞ പല പാര്‍ട്ടികള്‍ സംഘടിപ്പിച്ചും, പന്തയങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാൽ ആ ആഡംബര ജീവിതത്തിനു അധികനാൾ ആയുസുണ്ടായിരുന്നില്ല. കയ്യിലെ പണമെല്ലാം തീർന്നപ്പോഴേക്കും വിറകുവെട്ടി ജീവിക്കുകയാണ് മൈക്കിൾ. 

പതിനേഴ് വര്‍ഷം കൊണ്ട് 10 മില്ല്യണ്‍ പൗണ്ട് അപ്രത്യക്ഷമായി. സ്വന്തമായി വീടോ, കാറോ ഇല്ലാതായി. പക്ഷെ ഇതില്‍ ദുഃഖമില്ല. എളുപ്പത്തില്‍ വന്നുചേരുന്നത്, എളുപ്പത്തില്‍ പോകും’, കരോള്‍ പറഞ്ഞു. രാവിലെ 6 മണിക്ക് പണിക്ക് ഇറങ്ങിയാല്‍ 12 മണിക്കൂറെങ്കിലും മൊറായ് എല്‍ജിനിലെ ഫ്യുവല്‍ മെര്‍ച്ചന്റിന്റെ സ്ഥാപനത്തില്‍ കരോള്‍ ജോലി ചെയ്യും.പണിയെടുത്ത് ജീവിക്കുന്നതില്‍ തിരിച്ചെത്തിയതോടെ സന്തോഷവും എത്തിയെന്ന് കരോള്‍ സമ്മതിക്കുന്നു. കഠിനാധ്വാനം തന്നെയാണ്, പക്ഷെ സന്തോഷമുണ്ട്. പാപ്പരായത് നന്നായെന്നാണ് തോന്നുന്നത്, ഇയാള്‍ വ്യക്തമാക്കി. 19ാം വയസ്സിലാണ് നോര്‍ഫോക്കുകാരനായ കരോളിന് 9.7 മില്ല്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചത്. തന്റെ മെഴ്‌സിഡസില്‍ നിന്നും ആളുകള്‍ക്ക് നേരെ ബിഗ് മാക്കും, നഗ്ഗെറ്റ്‌സും എറിഞ്ഞ് കുപ്രശസ്തനായ ഇയാള്‍ ദിവസത്തില്‍ 10,000 പൗണ്ട് പൊടിച്ചിരുന്നതായി ഒരു പത്രസമ്മേളനത്തില്‍ അഹങ്കരിച്ചിരുന്നു.

നാലായിരത്തിൽ പരം സ്ത്രീകളുമായി താൻ കിടക്ക പങ്കിട്ടെന്നും മൈക്കിൾ അഹങ്കാരത്തോടെ പറഞ്ഞിരുന്നു. ഇയാളുടെ ഈ ആഡംബര ജീവിതം അവസാനിക്കാൻ അധികനാൾ വേണ്ടിവന്നില്ല. ഒരു ദിവസം ജീവിക്കാൻ ഏകദേശം പതിനായിരം പൗണ്ട് ചിലവാക്കിയ മൈക്കിൾ വളരെ വേഗം പാപ്പരായി. പതിയെ പതിയെ കൂട്ടുകാരും നഷ്ടമായി, വീടും കാരുമെല്ലാം പോയി. പബ്ബിൽ നിന്ന് വരെ മൈക്കിളിനെ മാറ്റിനിർത്താൻ തുടങ്ങി. അങ്ങനെ അവിടെ നിന്നും സ്കോട്ലൻഡിലേക്ക് താമസം മാറ്റിയാണ് മൈക്കിൾ ഇപ്പോഴുള്ള തൊഴിൽ ചെയ്ത് ജീവിക്കുന്നത്.