ഭര്‍ത്താവിന്‍റെ മരണശേഷം കുടുംബം നോക്കാന്‍ ഭര്‍ത്താവിന്‍റെ തന്നെ ജോലി തിരഞ്ഞെടുത്തു. ഒരു ക്ലീനര്‍ പോലുമില്ലാതെ 14 ചക്രങ്ങളുള്ള ട്രക്ക് ഓടിക്കുന്ന ഉരുക്ക് വനിത

ട്രക്ക് ഡ്രൈവറായിരുന്നു യോഗിതരഘുവംശിയുടെ ഭര്‍ത്താവ്. അദ്ധേഹത്തിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തു. പിന്നീട് ,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുക്കേണ്ടിവന്നു.  ഇതിനോടകം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചുഏകാകിയായി..!

ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാര്‍ ഉണ്ടാകും അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കില്‍. സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട്.  യോഗിത അതിനൊരു തെളിവാണ്.  ഉപജീവനത്തിനായി വാഹനം ഓടിക്കുക എന്നത് പുതിയ കാര്യമല്ല.

ഒരു ആൺതുണയില്ലാതെ സ്ത്രീകൾ  ജീവിക്കുക എന്ന് പറഞ്ഞാൽ അത് വളരേ വലുതാണ്. ക്ളീനർ പോലുമില്ലാതെ 2341 കിലോമീറ്റർ 14 ചക്രങ്ങളുള്ള ലോറിയിൽ ആഗ്രയിൽ നിന്ന് പാലക്കാട്ടേക്ക് ഒറ്റയ്ക്ക് എത്തുക എന്ന് പറയുന്നത് സമ്മതിച്ച് കൊടുത്തേ പറ്റൂ.

2000ലാണ്  ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍ പ്രദേശുകാരി ഒരു പഴയ ട്രക്കിലേറി എത്തിയത്.